
ഓസ്ട്രേലിയ: രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് മൂന്ന് മാസം കൂടി നീട്ടി ഓസ്ട്രേലിയ. 2020 മാര്‍ച്ച് 17നു നടപ്പാക്കിയ ജൈവസുരക്ഷാ അടിയന്തരാവസ്ഥ (ഹ്യൂമന്‍ ബയോസെക്യൂരിറ്റി എമര്‍ജന്‍സി പീരീയഡ്) ഈ വര്‍ഷം ജൂണ്‍ 17 വരെ നീട്ടുമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. കൊറോണവൈറസ് പ്രതിസന്ധി രൂക്ഷമായ 2020 മാര്‍ച്ചിലാണ് ഓസ്ട്രേലിയ രാജ്യാന്തര അതിര്‍ത്തി അടച്ചത്.
വിദേശത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുന്നതിലും ഇവിടെ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഹ്യൂമന്‍ ബയോസെക്യൂരിറ്റി എമര്‍ജന്‍സി പീരീയഡ്. ഇതോടെ ഓസ്ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് ജൂണ്‍ 17 വരെ നീട്ടി. പല വിദേശ രാജ്യങ്ങളിലും രൂപമാറ്റം വന്ന കൊറോണവൈറസ് ഭീതിപടര്‍ത്തുകയാണെന്നും ഇത് ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ പ്രിന്‍സിപ്പാള്‍ കമ്മിറ്റിയുടെയും കോമണ്‍വെല്‍ത് ചീഫ് മെഡിക്കല്‍ ഓഫീസറുടെയും നിര്‍ദ്ദേശ പ്രകാരമാണ് ഇത് സംബന്ധിച്ച തീരുമാനമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
വിദേശത്തുനിന്നെത്തുന്ന ക്രൂസ് കപ്പലുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരു വര്‍ഷത്തിലേറെയായി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഏതാണ്ട് 40,000 ഓസ്ട്രലിയക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടിയന്തരാവസ്ഥ നീട്ടിയതോടെ ഹോട്ടല്‍ ക്വാറന്റൈന് സംവിധാനവും ഈ വര്‍ഷം പകുതിവരെങ്കിലും നീട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.