ഓസ്‌ട്രേലിയന്‍ ഡ്രീംസ് 2017 ഏപ്രില്‍ 29ന് നടക്കും. വൈകിട്ട് ആറു മുതല്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ എഡ്മണ്ട് റൈസ് പെര്‍ഫോര്‍മിങ് ആര്‍ട്‌സ് സെന്ററിലാണു പരിപാടി നടക്കുന്നത്.
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയിലെ ആസ്വാദകര്‍ക്ക് വിസ്മയ കാഴ്ച്ചകളുമായി ഓസ്‌ട്രേലിയന്‍ ഡ്രീംസ് 2017 ഏപ്രില്‍ 29ന് നടക്കും. വൈകിട്ട് ആറു മുതല്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ എഡ്മണ്ട് റൈസ് പെര്‍ഫോര്‍മിങ് ആര്‍ട്‌സ് സെന്ററിലാണു പരിപാടി നടക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദ്യമായാണു കോമഡിക്കും ക്ലാസിക്കല്‍ ഡാന്‍സിനും ബോളിവുഡ് ഡാന്‍സിനും തുല്യ പ്രാധന്യം നല്‍കുന്ന ഒരു ഷോ നടത്തപ്പെടുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന ഇവന്റുകളിലൊന്നാണ് ഓസ്‌ട്രേലിയന്‍ ഡ്രീംസ്. കോമഡി താരം സുരാജ് വെഞ്ഞാറമൂടിനൊപ്പം നടനും നര്‍ത്തകനുമായ വിനീത്, നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, ഡാന്‍സര്‍ ഷംന കാസിം, സൗത്ത് ഇന്ത്യന്‍ നടി ശ്രുതി ലക്ഷ്മി, നടന്‍ രജത് മേനോന്‍, ഗായകരായ അഫ്‌സല്‍, വിവേകാന്ദന്‍, മെറിന്‍, കൊമേഡിയന്‍മാരായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് സുശാന്ത്, ഫ്‌ളൂട്ട് ആര്‍ട്ടിസ്റ്റ് നിഖില്‍ റാം, ഡ്രം ആര്‍ട്ടിസ്റ്റ് തനൂജ്, തബല ആര്‍ട്ടിസ്റ്റ് ഹരി ക്രിഷ്ണ മൂര്‍ത്തി, പോള്‍സണ്‍, ൗണ്ട് എഞ്ചീനിയര്‍മാരായ വിജയ് ജോസഫ്, ഫ്രാന്‍സിസ് കൊല്ലനൂര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഓസ്‌ട്രേലിയന്‍ ഡ്രീംസ് എന്ന പരിപാടി വിനീതാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ബിസ്‌ബേന്‍ ആസ്ഥാനമായുള്ള മാജിക് മൂണ്‍ എന്റര്‍ടൈന്‍മെന്റ്‌സ്, മലയാളം ഇവെന്റ്‌സ് ഓസ്‌ട്രേലിയ എന്നിവര്‍ സംയുക്തമായാണ് ഇത്തവണ ഈ പരിപാടി നടത്തുന്നത്. ബ്രിസ്‌ബേനില്‍ ഇതുവരെ നടന്ന മെഗാഷോകളില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ബ്രിസ്‌ബേനിലെ എല്ലാ മലയാളികളേയും സംഘാടകര്‍ ക്ഷണിക്കുന്നു. പരിപാടി നടക്കുന്ന സ്ഥലം: Edmund Rice Performing Arts Center, St Laurence’s Coll-ege
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
obviously like your web-site however you have to check the spelling on quite a few
of your posts. Several of them are rife
with spelling problems and I to find it very bothersome to inform the reality nevertheless I will certainly come again again.
Your style is really unique in comparison to other people I’ve read stuff from.
Thank you for posting when you’ve got the opportunity,
Guess I will just bookmark this site.