Currency

ഡ്രീം വേൾഡ് പാർക്ക് വീണ്ടും തുറക്കുന്നു

സ്വന്തം ലേഖകൻWednesday, November 30, 2016 11:06 am

ഗോൾഡ് കോസ്റ്റിലുള്ള ഓസ്ട്രേലിയയിലെ പ്രശസ്തമായ ഡ്രീം വേൾഡ് തീം പാർക്ക് വീണ്ടും തുറക്കുന്നു.

ബ്രിസ്ബേൺ: ഗോൾഡ് കോസ്റ്റിലുള്ള ഓസ്ട്രേലിയയിലെ പ്രശസ്തമായ ഡ്രീം വേൾഡ് തീം പാർക്ക് വീണ്ടും തുറക്കുന്നു. ഒക്ടോബർ അവസാനം റൈഡ് തകർന്ന് നാലു പേർ മരിച്ച സംഭവത്തെ തുടർന്ന് പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. ഡിസംബർ 10 ന് പാർക്ക് വീണ്ടും തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തണ്ടർ റിവർ റാപ്പിഡ്സ് എന്ന റൈഡിൽ ഇരുന്നവരാണ് ഒക്റ്റോബറിൽ അപകടത്തിൽപ്പെട്ടത്. ഇതിന്റെ ഒരു റാഫ്റ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നാൽപ്പതിൽപരം റൈഡുകളും മറ്റ് ആകർഷക സംവിധാനങ്ങളുമുള്ള പാർക്കാണ് ഡ്രീം വേൾഡ്. എല്ലാ റൈഡുകളും കർശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണു വീണ്ടും തുറക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “ഡ്രീം വേൾഡ് പാർക്ക് വീണ്ടും തുറക്കുന്നു”

  1. Nate says:

    Right now it seems like Movable Type is the preferred blogging platform out there
    right now. (from what I’ve read) Is that what you are using on your blog?

Comments are closed.

Top
x