Currency

അത്യുഷ്ണം; ക്യൂൻസ് ലാൻഡിൽ അഞ്ച് പേർ ആശുപത്രിയിൽ

സ്വന്തം ലേഖകൻMonday, December 5, 2016 7:40 pm

ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്നു. ചൂട് വര്‍ധിച്ചതിനെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളുമായി ക്വീന്‍സ് ലാന്‍ഡില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രിസ്ബേൺ: ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്നു. ചൂട് വര്‍ധിച്ചതിനെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളുമായി ക്വീന്‍സ് ലാന്‍ഡില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വീന്‍സ് ലാന്‍ഡിലെ നിരവധി പട്ടണങ്ങളില്‍ രാത്രിയിലും വർധിച്ച ചൂട് അനുഭവപ്പെടുന്നുണ്ട്. പകൽ നാൽപ്പത് ഡിഗ്രീ സെൻഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നു.

വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേര്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആവശ്യപ്പെട്ടിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. അന്തരീക്ഷ താപനില റോമ, ലോംഗ്‌റീച്ച്, ബേര്‍ഡ്‌സ്‌വില്ല എന്നിവിടങ്ങളില്‍ 47 ഡിഗ്രിയിലെത്തി. പടിഞ്ഞാറന്‍ സിഡ്‌നിയിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നിട്ടുണ്ട്. ലിവര്‍പൂളില്‍ 36 ഉം പെന്റിത്തില്‍ 38 ഉം ഡിഗ്രി സെൻഷ്യസ് ആയിരുന്നു രാത്രിയിലെ ചൂട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “അത്യുഷ്ണം; ക്യൂൻസ് ലാൻഡിൽ അഞ്ച് പേർ ആശുപത്രിയിൽ”

  1. Wonderful beat ! I would like to apprentice while you amend your web site, how can i subscribe
    for a blog site? The account aided me a acceptable deal.

    I had been tiny bit acquainted of this your broadcast offered bright clear idea

  2. Errol says:

    I every time used to study piece of writing in news papers but now
    as I am a user of internet therefore from now I am using net for articles or reviews, thanks to web.

Comments are closed.

Top
x