Currency

ക്യൂൻസ് ലാൻഡിലെ സർക്കാർ വക വീടുകളുടെ വാടക കുറയ്ക്കുന്നു

സ്വന്തം ലേഖകൻMonday, November 21, 2016 10:12 am

അംഗവൈകല്യമുള്ളവർ, ശുശ്രൂഷിക്കുന്നവര്‍, വിദ്യാഭ്യാസ സംബന്ധ സേവനം നടത്തുന്നവര്‍ തുടങ്ങിയവർ വാടകയ്ക്ക് എടുത്തിരിക്കുന്ന സര്‍ക്കാര്‍ വീടുകളുടെ വാടകയാണ് കുറച്ചിരിക്കുന്നത്.

ബ്രിസ്ബേൺ: ക്യൂൻസ് ലാൻഡിൽ സർക്കാർ വക വീടുകളുടെ വാടക കുറയ്ക്കുന്നു. വീട്ടുവാടകയിൽ അഴ്ചയിൽ പത്ത് ഡോളർ വരെയാണ് കുറവ് വരുത്തുന്നത്. സർക്കാർ വക വീടുകളിൽ കഴിയുന്ന നാൽപ്പതിനായിരം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഭവനകാര്യ മന്ത്രി മൈക് ഡെ ബ്രെന്നി അറിയിച്ചു.

അംഗവൈകല്യമുള്ളവർ, ശുശ്രൂഷിക്കുന്നവര്‍, വിദ്യാഭ്യാസ സംബന്ധ സേവനം നടത്തുന്നവര്‍ തുടങ്ങിയവർ വാടകയ്ക്ക് എടുത്തിരിക്കുന്ന സര്‍ക്കാര്‍ വീടുകളുടെ വാടകയാണ് കുറച്ചിരിക്കുന്നത്. ന്യൂമാന്‍ എല്‍എന്‍പി സര്‍ക്കാര്‍ നടപ്പാക്കിയ അധിക വാടക ഫീസുകളാണ് നിലവിലെ സർക്കാർ കുറയ്ക്കുന്നത്.

ഡിസംബര്‍ അഞ്ചുമുതല്‍ വാടകയില്‍ കുറവ് ലഭിക്കും. അഞ്ച് മുതൽ പത്ത് ഡോളർ വരെയാണ് കുറവുണ്ടാകുക. രാജ്യത്ത് പെന്‍ഷന്‍ വാങ്ങുന്ന ഏകദേശം 38,000 ത്തോളം പേര്‍ക്ക് ആഴ്ചയില്‍ എട്ടു ഡോളറിന്റെ കുറവ് ലഭിക്കുമ്പോൾ വികലാംഗര്‍ക്ക് 10 ഡോളറും രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏഴായിരത്തോളം പേര്‍ക്ക് ഏഴു ഡോളറും വാടകയിനത്തിൽ കുറവ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ക്യൂൻസ് ലാൻഡിലെ സർക്കാർ വക വീടുകളുടെ വാടക കുറയ്ക്കുന്നു”

  1. Hey there I am so delighted I found your webpage, I really found you by mistake, while I was searching on Digg
    for something else, Anyhow I am here now and would just
    like to say thanks a lot for a incredible post
    and a all round exciting blog (I also love the theme/design), I don’t have time to go through
    it all at the moment but I have book-marked it and also
    included your RSS feeds, so when I have time I will be back to read a lot more, Please do keep up the great
    job.

  2. Its like you read my mind! You appear to know so
    much about this, like you wrote the book in it or something.
    I think that you could do with a few pics to drive the message home
    a bit, but instead of that, this is excellent blog.

    An excellent read. I will definitely be back.

Comments are closed.

Top
x