Currency

ക്യൂൻസ് ലാൻഡിൽ കനത്ത മഴയും കൊടുങ്കാറ്റും; പ്രദേശത്തെ വൈദ്യുതി നിലച്ചു

സ്വന്തം ലേഖകൻSaturday, November 12, 2016 5:21 pm

കനത്ത മഴയും കൊടുങ്കാറ്റും മൂലം ക്യൂൻസ് ലാൻഡിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. 13000 ത്തോളം വീടുകളിലെയും ബ്രിസ്ബേൺ എയർപോർട്ട് റൺവേയിലെയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

ബ്രിസ്ബേൺ: കനത്ത മഴയും കൊടുങ്കാറ്റും മൂലം ക്യൂൻസ് ലാൻഡിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. 13000 ത്തോളം വീടുകളിലെയും ബ്രിസ്ബേൺ എയർപോർട്ട് റൺവേയിലെയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ശരാശരി 17 മില്ലിമീറ്റൻ മഴയാണ് ബ്രിസ്ബേണിൽ പെയ്തത്. എയർപ്പോർട്ടിൽ 32 മില്ലിമീറ്ററും അലക്സാണ്ട്ര ഹിൽസിൽ 50 മില്ലിമീറ്ററും മഴ ലഭിച്ചു.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോട് അടുപ്പിച്ചാണ് പ്രദേശത്തെ വീടുകളിലെ വൈദ്യുതി നിലച്ചത്. 45 മിനുറ്റോളം ബ്രിസ്ബേൺ എയർപോർട്ട് റൺവേയിലെ വൈദ്യുതി നിലച്ചു. വിമാന സർവീസിനെ ഇത് പ്രതികൂലമായി ബാധിച്ചില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ബ്രൂക്സൈഡ് ഷോപ്പിംഗ് സെന്ററിന് വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ക്യൂൻസ് ലാൻഡിൽ കനത്ത മഴയും കൊടുങ്കാറ്റും; പ്രദേശത്തെ വൈദ്യുതി നിലച്ചു”

  1. Hi there! Someone in my Facebook group shared this site
    with us so I came to give it a look. I’m definitely loving the information.
    I’m bookmarking and will be tweeting this to my followers!
    Wonderful blog and excellent style and design.

Comments are closed.

Top
x