Currency

കുത്തേറ്റ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച മലയാളി ടാക്സി ഡ്രൈവറെ ക്വീൻസ്ലാൻഡ് പോലീസ് അവാർഡിനായി നാമനിർദ്ദേശം ചെയ്തു

സ്വന്തം ലേഖകൻSunday, May 28, 2017 10:16 pm

ബ്രിസ്ബേൺ: അടിപിടിക്കിടെ കുത്തേറ്റ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ടാക്സി ഡ്രൈവറായ മലയാളിയെ ക്യൂൻസ്ലാൻഡ് പോലീസ് അവാർഡിനായി നാമനിർദേശം ചെയ്തു. ബ്രിസ്‌ബൈനിൽ ടാക്സി ഡ്രൈവറായ അനീഷ് വർഗീസിനെയാണു രണ്ട് അവാർഡുകൾക്കു നാമനിർദേശം ചെയ്തിരിക്കുന്നത്.

ടാക്സി ഓടിക്കുന്നതിനിടയിൽ രണ്ടു യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കുത്തേറ്റ യാത്രക്കാരന്റെ ജീവൻ സന്ദർഭോചിതമായി ഇടപെടൽ നടത്തി രക്ഷിച്ചതിനാണു അനീഷിനെ അവാർഡിനായി പരിഗണിക്കുന്നത്. കൃത്യസമയത്ത് പ്രാഥമിക ശുശ്രൂഷ നൽകിയതിനാൽ കുത്തേറ്റ ആളുടെ ജീവൻ രക്ഷിക്കാനായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x