
മസ്കത്ത്: തലസ്ഥാന ഗവര്‍ണറേറ്റില്‍ തെരുവുകച്ചവടക്കാര്‍ക്കെതിരായ നടപടി മസ്കത്ത് നഗരസഭ കര്‍ശനമാക്കി. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ പിടിച്ചെടുക്കുകയും നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പരിശോധനയില്‍ 1015 കിലോ പഴവര്‍ഗങ്ങള്‍ പിടിച്ചെടുക്കുകയും 913 കിലോ പച്ചക്കറിയും 209 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച നടന്ന പരിശോധനയിലാണ് ഇത്രയും സാധനങ്ങള്‍ പിടിച്ചെടുത്തത്. മത്രയില്‍ വിവിവിധയിടങ്ങളില്‍ നിന്നാണ് വിദേശതൊഴിലാളികളില്‍ നിന്ന് ഇത്രയും സാധനങ്ങള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആരോഗ്യ നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മസ്കത്ത് നഗരസഭ ട്വിറ്ററില്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.