Currency

ഒമാന്‍ റിയാലിന്റെ മൂല്യം ഇടിയുന്നെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

സ്വന്തം ലേഖകന്‍Friday, February 17, 2017 5:00 pm

ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് അസ്വസ്ഥതകള്‍ ഉണ്ടായപ്പോഴും ഒമാനി റിയാലിന്റെ മൂല്യം ഇടിഞ്ഞിട്ടില്ലെന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ വ്യക്തമാക്കി.

മസ്‌കത്ത്: ഒമാന്‍ റിയാലിന്റെ മൂല്യം ഇടിയുന്നതായുള്ള പ്രചാരണം വ്യാജം. ചില ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ ഒമാന്‍ റിയാലിന്റെ മൂല്യം ഇടിയുന്നുവെന്നു മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ അധികൃതര്‍.

ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് അസ്വസ്ഥതകള്‍ ഉണ്ടായപ്പോഴും ഒമാനി റിയാലിന്റെ മൂല്യം ഇടിഞ്ഞിട്ടില്ലെന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ വ്യക്തമാക്കി. ധനമിടപാട് നിരക്കും, വാങ്ങല്‍ രംഗവും ശക്തമാണെന്നും അധികൃതര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x