Currency

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ്ഗാഹുകളുമായി 362 കേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍Thursday, June 14, 2018 1:59 pm

ദോഹ: ഖത്തറില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ്ഗാഹുകളുമായി 362 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു. ഖത്തറിലുടനീളമുള്ള പള്ളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദുഗാഹുകളിലുമായി, സൂര്യോദയത്തിനു പതിനഞ്ച് മിനിട്ടിനുശേഷം 4.58 നാണ് നമസ്‌കാരം നടക്കുക. പലയിടങ്ങളിലും ഖുതുബയുടെ മലയാള പരിഭാഷയും ഒരുക്കിയിട്ടുണ്ട്.

69 പള്ളികളിലും ഈദ് ഗാഹുകളിലും വനിതകള്‍ക്കായി സ്ഥലം പ്രത്യേകമായി ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ദോഹസ്റ്റേഡിയം ഈദ്ഗാഹില്‍ പി പി അബ്ദുറഹീമും, അല്‍സദ്ധ് സ്പോര്‍ട്സ് ക്ലബ് ഈദ്ഗാഹില്‍ അസ്ലം തൗഫീഖും, വക്റ സ്പോര്‍ട്സ് ക്ലബ് ഈദ്ഗാഹില്‍ എംടി ആദമുമാണ് ഖുതുബയുടെ മലയാള പരിഭാഷ നിര്‍വ്വഹിക്കുന്നത്. ഇവിടങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x