Currency

ഒമാനില്‍ മഴയും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരും

സ്വന്തം ലേഖകന്‍Tuesday, May 21, 2019 7:39 pm

മസ്‌കറ്റ്: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള മഴയും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാദി ബനീഖാലിദ് മേഖലയിലാണ് ശനിയാഴ്ച ഏറ്റവുമധികം മഴ പെയ്തത്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 90.6 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ റോയല്‍ ഒമാന്‍ പോലീസ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപെടിവിച്ചിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരാണ് അപകടത്തില്‍ പെടുന്നതെന്നു ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. ഈ പ്രതികൂല കാലവസ്ഥ രാജ്യത്തുടനീളം ബുധനാഴ്ച വരെ തുടരുമെന്നും കാലവസ്ഥാ നിരീക്ഷന കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ദാഹിരിയ ഗവര്‍ണറേറ്റിലെ യാങ്കളില്‍ ആണ് ഇന്ന് കൂടുതല്‍ മഴ പെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x