Currency

ബഹ്‌റൈനില്‍ മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി

സ്വന്തം ലേഖകന്‍Monday, March 15, 2021 2:37 pm
covid-vaccination
Villa-kochi-Kerala

മനാമ: ബഹ്‌റൈനില്‍ ഈ മാസം കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് വ്യക്തമാക്കി.

മൂന്ന് ലക്ഷം പ്രതിരോധ വാക്‌സിനുകള്‍ ഇതിനായി രാജ്യത്ത് എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ചില മേഖലകളില്‍ ഇളവ് അനുവദിച്ചു കൊണ്ട് സാധാരണ ജീവിതം കൈവരിക്കുന്നതിന് സഹായകമായ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലാക്കി തുടങ്ങി. എന്നാല്‍ ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ജീവിതത്തിലേക്ക് ബഹ്‌റൈന്‍ സാമൂഹിക മേഖല തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്‌സിന്‍ സന്ദേശം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x