ഖത്തർ അനുകൂല നിലപാട് കൈക്കൊള്ളുന്നവർക്ക് മൂന്ന് മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും നൽകും
മനാമ: സോഷ്യൽ മീഡിയകൾ വഴിയും മറ്റും ബഹ്റൈനിൽ കഴിയുന്നവർ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ. ഖത്തർ അനുകൂല നിലപാട് കൈക്കൊള്ളുന്നത് മൂന്ന് മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും എതിരെ സ്വീകരിച്ച നിലപാടുകൾ കാരണമാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. അതിനാൽ ഖത്തറിനെ അനുകൂലിക്കുന്നത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്ന കുറ്റമായി കാണുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്നെന്ന് ആരോപിച്ച് ബഹ്റൈൻ അടക്കമുള്ള അഞ്ച് ജിസിസി രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തുള്ളവർ ഖത്തറിനെ അനുകൂലിക്കുന്നത് കുറ്റകൃത്യമായി കാണുമെന്ന് ബഹ്റൈന്‍ പുറമെ യുഎഇയും സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.