
ബഹ്‌റിന്‍: യുഎഇയ്ക്ക് പിന്നാലെ ബഹറിനിലും വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ഒരുങ്ങുന്നു. വിദേശികള്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് രാജ്യം നല്‍കാന്‍ ഒരുങ്ങുന്നത്. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പുതിയ നിയമങ്ങള്‍ പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്റൈന്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹറിന്‍ ഇക്കണോമിക് വിഷന്‍ 2030 ബഹറിന്‍ ഇക്കണോമിക് വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ വിസ പരിഷ്‌കാരം. ഗവണ്‍മെന്റിന്റെ ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് യുഎഇയില്‍ 10 വര്‍ഷത്തെ താമസ വിസയ്ക്ക് അര്‍ഹതയുള്ളത്. കൂടാതെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.