Currency

റിയല്‍ എസ്റ്റേറ്റ്; ഖത്തറില്‍ ബാങ്ക് വായ്പ വര്‍ധിച്ചു

സ്വന്തം ലേഖകന്‍Saturday, February 4, 2017 4:10 pm

വായ്പാ തുക 130 ബില്യണ്‍ വരെയെത്തി. കഴിഞ്ഞ വര്‍ഷം ഇത് 122 ബില്യണ്‍ ആയിരുന്നു. 2016ല്‍ എട്ട് ബില്യണ്‍ റിയാലിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദോഹ: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഖത്തറിലെ ബാങ്കുകള്‍ അനുവദിച്ച വായ്പാ തുകയില്‍ വര്‍ധന. വായ്പാ തുക 130 ബില്യണ്‍ വരെയെത്തി. കഴിഞ്ഞ വര്‍ഷം ഇത് 122 ബില്യണ്‍ ആയിരുന്നു. 2016ല്‍ എട്ട് ബില്യണ്‍ റിയാലിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വദേശികള്‍ക്ക് ഭൂമിയും മറ്റു വസ്തുവകകളും വാങ്ങുന്നതിന് വായ്പ തുക അനുവദിച്ചതിന് പുറമെ വിദേശികള്‍ക്ക് അനുവദിക്കപ്പെട്ട ഇടങ്ങളില്‍ ഭൂമി വാങ്ങുന്നതിനും ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുണ്ട്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഭൂമി വാങ്ങുന്നതിന് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. ബാങ്കുകളുടെ സുരക്ഷ മുന്നില്‍ കണ്ട് ജാമ്യമോ മറ്റു വ്യവസ്ഥിതികളോ കൂടാതെയുള്ള അനിയന്ത്രിതമായ വായ്പക്ക് നിയന്ത്രണമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x