Currency

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നാട്ടിലേക്ക് അയക്കാവുന്ന തുക ബാങ്ക് മസ്കറ്റ് പരിമിതപ്പെടുത്തി

സ്വന്തം ലേഖകൻSunday, September 11, 2016 10:59 am

കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയനുസരിച്ച് ആയിരം റിയാല്‍ മാത്രമാണ് ഈ തരത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിക്കുകയുള്ളൂ.

മസ്കറ്റ്: ഡെബിറ്റ് കാർഡ് ഉപയോഗിച്ചുകൊണ്ട് മണി എക്സ്ചേഞ്ചുകൾ വഴി അയക്കാവുന്ന തുക ബാങ്ക് മസ്കറ്റ് പരിമിതപ്പെടുത്തി.കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയനുസരിച്ച് ആയിരം റിയാല്‍ മാത്രമാണ് ഈ തരത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിക്കുകയുള്ളൂ.

ഡെബിറ്റ്കാര്‍ഡ് ഇടപാടുകള്‍ക്ക്  എക്സ്ചേഞ്ചുകൾ പലതും ബാങ്ക് മസ്കത്തിനെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ നിയന്ത്രണം ഇടപാടുകാരിൽ ചിലരെ ബാധിച്ചിട്ടുണ്ട്. ശമ്പളം ബാങ്കില്‍ സ്വരുക്കൂട്ടി വെച്ചശേഷം നിരക്ക് ഉയരുമ്പോള്‍ പണം അയക്കുന്നവര്‍ക്കും നിയന്ത്രണം പ്രതികൂലമായി ബാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x