Currency

ബര്‍വഅല്‍ മശാഫ് റോഡ് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായി; ഗതാഗതത്തിനായി തുറന്നു

സ്വന്തം ലേഖകന്‍Monday, May 15, 2017 12:01 pm

മൂന്ന് മാസത്തിനുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നത്. വക്‌റയില്‍ നിന്നും വുകൈറുമായും, മശാഫുമായും ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടം.

ദോഹ: വക്‌റയെയും വുകൈറിനെയും സമീപപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ബര്‍വഅല്‍ മശാഫ് റോഡിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്ന് മാസത്തിനുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നത്. വക്‌റയില്‍ നിന്നും വുകൈറുമായും, മശാഫുമായും ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടം. ബര്‍വ വില്ലേജ് റൗണ്ട് എബൗട്ടില്‍ നിന്നും എഫ് റിങ് റോഡ് വരെ നീളുന്ന പദ്ധതിയുടെ അടുത്ത ഘട്ടം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അശ്ഗാല്‍ അറിയിച്ചു.

വക്‌റയിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും സാധ്യമാക്കുന്ന ബര്‍വ വില്ലേജിലെ റൗണ്ട് എബൗട്ട് നിര്‍മ്മാണം, അല്‍ വക്‌റ ക്ലബ് റൗണ്ട് എബൗട്ടിനെയും ബര്‍വ, മശാഫ് റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ് റോഡ് എന്നിവ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അല്‍ വക്‌റ ബൈപാസ് എക്‌സ്പ്രസ്‌വേയും വുകൈര്‍ ബൈപാസും ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദോഹ സൗത്ത് റോഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അര്‍ഖൂബ് അല്‍ ഖല്‍ദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x