Currency

ബീച്ചുകളും വിനോദ കേന്ദ്രങ്ങളും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ നടപടിയുമായി നഗരസഭ

സ്വന്തം ലേഖകന്‍Monday, June 18, 2018 2:44 pm

ദോഹ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് നഗരസഭ, പരിസ്ഥിതി മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു. ഇതിനായി ബീച്ചുകളിലും പിക്നിക് സ്പോട്ടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു മാത്രമായി പ്രത്യേക വീപ്പകള്‍ സ്ഥാപിച്ചുതുടങ്ങി.

ഈ വീപ്പകളിലെ പ്ലാസ്റ്റിക് സംസ്‌കരിച്ച് പുനരുപയോഗിക്കാനാണ് നീക്കം. അവധിദിനങ്ങളില്‍ ബീച്ചുകളിലും പിക്നിക് കേന്ദ്രങ്ങളിലും എത്തുന്ന സന്ദര്‍ശക സംഘങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇടാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം പ്രത്യേകം ബാഗുകള്‍ വിതരണം ചെയ്യും. പിക്നിക് തീര്‍ന്നു മടങ്ങുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു മാത്രമായി സ്ഥാപിച്ചിരിക്കുന്ന വീപ്പകളില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബാഗുകള്‍ നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x