
ദോഹ: സംരംഭകത്വ, തൊഴില്‍ വികസനകേന്ദ്രമായ ബിദായയ്ക്കു കീഴില്‍ ഖത്തറില്‍ രാത്രിചന്ത തുടങ്ങി. റമസാനില്‍ ഖത്തറില്‍ രാത്രിജീവിതം സജീവമാകുന്നതിനാലാണ് അല്‍ ദുഹൈല്‍ സ്പോര്‍ട്സ് ക്ലബിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ രാത്രിചന്തകള്‍ തുറന്നത്. ഖത്തറില്‍ രാച്ചന്തകള്‍ ഇതാദ്യമാണ്. രാജ്യത്തെ ഗാര്‍ഹിക ഉല്‍പാദന യൂണിറ്റുകളില്‍നിന്നും ചെറുകിട ഇടത്തരം വ്യവസായശാലകളില്‍നിന്നുമുള്ള ഉല്‍പന്നങ്ങളാണു രാത്രിചന്തയില്‍ മുഖ്യമായും ലഭിക്കുക.
രാത്രി എട്ടു മുതല്‍ രണ്ടുവരെയാണു രാച്ചന്തകളുടെ പ്രവര്‍ത്തനം. ദൂഖാന്‍ ബിദായയുടെ നേതൃത്വത്തില്‍ 60 സ്റ്റാളുകളാണു തുറന്നിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, തുണിത്തരങ്ങള്‍, പെര്‍ഫ്യൂമുകള്‍, ഗൃഹോപകരണങ്ങള്‍, ചന്ദനത്തിരികള്‍, ധൂപക്കൂട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം സ്റ്റാളുകളില്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.