
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര വിനിമയത്തില്‍ വന്‍ വര്‍ധന. രണ്ട് വര്‍ഷം കൊണ്ട് 42 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഖത്തര്‍ ചേംബര്‍ വ്യക്തമാക്കി. 2016 ല്‍ 31 ബില്യണായിരുന്നത് 2018 ല്‍ 44 ബില്യണിലെത്തി. ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഖത്തര്‍ ചേംബര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തോവാര്‍ അല്‍ കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറിനെതിരായ അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം ഈ വിനിമയത്തില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ത്യയുമായുള്ള ഖത്തറിന്റെ വ്യാപാര മിച്ചം കഴിഞ്ഞ വര്‍ഷം 29.67 ബില്യണ്‍ റിയാലില്‍ എത്തി. 2017നെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വര്‍ധന. പ്രകൃതി വാതകത്തിനായി ഖത്തറിനെ ആശ്രയിക്കുന്ന പ്രധാന ഏഷ്യന്‍ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍സ്, പെട്രോളിയം വാതകങ്ങള്‍, രാസവളങ്ങള്‍, ലോഹം എന്നിവയുള്‍പ്പെടെ ഖത്തറില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഭക്ഷണം, അരി, ഇരുമ്പ്, ഉരുക്ക്, റഫ്രിജറേറ്ററുകള്‍, ഫര്‍ണിച്ചര്‍, പാദരക്ഷകള്‍, ഫ്രീസറുകള്‍, യന്ത്രങ്ങള്‍, വസ്ത്രങ്ങള്‍, വിശാലമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഖത്തര്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.