
ദോഹ: അല്‍ റയ്യാനിലെ നവീകരിച്ച ബിന്‍ സാബിന്‍ ഇന്റര്‍ചേഞ്ച് നാളെ ഗതാഗതത്തിനു തുറക്കും. അല്‍ ലബ്ദായ റൗണ്ട് എബൗട്ടില്‍നിന്ന് ഇന്റര്‍ചേഞ്ചിലേക്കുള്ള പുതിയ റോഡും ഇതിനൊപ്പം തുറക്കും. ഇതോടെ അല്‍ വാബ് മേഖലയിലെ ഗതാഗതം ഏറെ സുഗമമാണെന്ന് അഷ്ഗാല്‍ അറിയിച്ചു. ലിയാബ്ദായ് സ്ട്രീറ്റ്, ബു ഇറയ്യാന്‍ സ്ട്രീറ്റ് എന്നിവയെ അല്‍ റയ്യാന്‍ റോഡുമായി ബന്ധിപ്പിക്കുന്നതാണു പുതിയ ഇന്റര്‍ചേഞ്ച്.
ബനി ഹാജര്‍, ദോഹ, അല്‍ ലുഖ്ത, അല്‍ വാബ് എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താന്‍ ഈ ഇന്റര്‍ചേഞ്ച് സഹായകമാകും. ഇരു ദിശകളിലും എട്ടു വീതം 16 വരികളാണ് ഇന്റര്‍ചേഞ്ചില്‍ ഉള്ളത്. മൂന്നെണ്ണം നേരെയും മൂന്നെണ്ണം ഇടത്തേക്കും ഒന്നു വീതം യുടേണിനും വലത്തേക്കുമാണ്. ഇവിടെനിന്ന് അല്‍ റയ്യാന്‍ പാര്‍ക്കിന്റെ പടിഞ്ഞാറേ കവാടത്തിലേക്കുണ്ടായിരുന്ന വഴി നാളെ അടക്കും. ഓള്‍ഡ് അല്‍ റയ്യാന്‍ റോഡിലൂടെ സമീപവാസികള്‍ക്കു പാര്‍ക്കിലേക്ക് തുടര്‍ന്നുമെത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.