Currency

ജനന റജിസ്‌ട്രേഷന്‍: അപേക്ഷാ സമയം പുനഃക്രമീകരിച്ചു

സ്വന്തം ലേഖകന്‍Saturday, April 7, 2018 12:04 pm

ദോഹ: ജനന സര്‍ട്ടിഫിക്കറ്റ് റജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം പുനഃക്രമീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് സമയം പുനഃക്രമീകരിച്ചത്. ഖത്തറില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് ജനന, മരണ റജിസ്ട്രേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം.

എച്ച്എംസിക്കു കീഴിലുള്ള ദോഹ വിമന്‍സ്, അല്‍ ഖോര്‍, അല്‍ വക്ര എന്നീ ആശുപത്രികളിലും സിദ്ര മെഡിസിനിലും ദൂഖാനിലെ ക്യൂബന്‍ ആശുപത്രിയിലും സ്വകാര്യ മേഖലയിലുള്ള ദോഹ ക്ലിനിക്, അല്‍ അഹ്ലി, അല്‍ ഇമാദി ആശുപത്രികളിലും നിന്നുള്ള അപേക്ഷകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്കു 12.30 വരെ സ്വീകരിക്കും.

വിമന്‍സ് ആശുപത്രി, അല്‍ അഹ്ലി ആശുപത്രികളിലെ അപേക്ഷകള്‍ ഉച്ചയ്ക്കു 2.30 മുതല്‍ വൈകിട്ട് 6.30 വരെയും സ്വീകരിക്കും. മറ്റ് ആശുപത്രികളില്‍ നിന്നുള്ള അപേക്ഷകള്‍ ഉച്ചയ്ക്കുശേഷം സ്വീകരിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x