Currency

ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖകന്‍Saturday, April 20, 2019 6:33 pm

മസ്‌കത്ത്: അത്യാധുനിക സൗകര്യങ്ങളോടെ ഒമാനിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഏപ്രില്‍ 22ന് രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ബോര്‍ഡിന് കീഴിലെ 21ാമത്തെയും തലസ്ഥാന നഗരിയിലെ ഏഴാമത്തെയും ഇന്ത്യന്‍ സ്‌കൂളാണിത്. കെജി മുതല്‍ എട്ടാം തരം വരെയാണ് ആദ്യ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നത്. 1800 വിദ്യാര്‍ഥികള്‍ നിലവില്‍ സ്‌കൂളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ട്. നഗരത്തിലെ മറ്റു സ്‌കൂളുകള്‍ക്കൊപ്പം ഏകജാലകം വഴിയാണ് ഈ വര്‍ഷം ഇവിടെ അഡ്മിഷന്‍ നല്‍കിയിരിക്കുന്നത്.

ശാസ്ത്രീയ, സാങ്കേതിക മേഖലകളിലെ മുന്നേറ്റങ്ങള്‍ക്കനുസൃതമായ പഠന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. റിസോഴ്സ്് സെന്റര്‍, റോബോട്ടിക്സ് കേന്ദ്രം, കിന്‍ഡര്‍ ഗാര്‍ട്ടന്‍ കളിസ്ഥലം, ആധുനിക പഠന സൗകര്യങ്ങള്‍, സ്റ്റെം ലാബുകള്‍, ആധുനിക സൗകര്യമുള്ള ലൈബ്രറികള്‍, കലാ സംഗീത റൂമുകള്‍, നീന്തല്‍കുളം, ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രം, ലോകോത്തര സിന്തറ്റിക് ട്രാക്കുകള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, സൈക്കിളിംഗ് ട്രാക്ക്, ഫുട്ബോള്‍ ഗ്രൗണ്ട്, ക്രിക്കറ്റ് പിച്ച്, കബഡി കളി സ്ഥലം തുടങ്ങിയവയും ബോഷര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x