
മസ്‌കത്ത്: അടുത്ത അധ്യായന വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തിയാക്കി. നിര്‍മാണ കമ്പനി അധികൃകര്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കൈമാറി. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഫാതിമ നൂറാനി മുഖ്യാതിഥിയായിരുന്നു. ഇന്റര്‍നാഷനല്‍ സ്‌കൂള്‍സ് ഡയറക്ടര്‍ സിദ്ദീഖ അബ്ദുല്‍ മജീദ് അല്‍ ലവാത്തിയ, മസ്‌കത്ത് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാഘേഷ് അദ്ലഖ എന്നിവര്‍ അഥിതികളായിരുന്നു.
ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് കീഴിലെ 21ാമത്തെ വിദ്യാലയമാകും ബോഷര്‍ ഇന്ത്യന്‍ സ്‌കൂള്‍. ബോര്‍ഡിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണ് വിദ്യാര്‍ഥികള്‍ക്കായി സമര്‍പ്പിക്കുന്നതെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ഡോ. ബേബി സാം സാമുവല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.