Currency

ബ്രക്‌സിറ്റ്: ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റ് അനുമതി

സ്വന്തം ലേഖകന്‍Thursday, December 8, 2016 11:25 am

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരുന്നതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പ്രതിപക്ഷപ്രമേയവും പാര്‍ലമെന്റ് പാസാക്കി.

ലണ്ടന്‍: ബ്രക്‌സിറ്റ് നടപ്പിലാക്കാനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ 2017 മാര്‍ച്ച് അവസാനവാരം ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരുന്നതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പ്രതിപക്ഷപ്രമേയവും പാര്‍ലമെന്റ് പാസാക്കി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും പരസ്പരം സഹകരിച്ചാണ് രണ്ടു പ്രമേയങ്ങളും പാസാക്കിയത്. ബ്രക്‌സിറ്റിനെ ശക്തമായി എതിര്‍ക്കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അംഗങ്ങളും ലിബറല്‍ ഡെമോക്രാറ്റ് പ്രതിനിധികളും പ്രമേയങ്ങളെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബ്രക്‌സിറ്റ് നടപടികള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സാങ്കേതികമായി പാര്‍ലമെന്റിന്റെ അനുമതിയായി.

പാര്‍ലമെന്റ് അനുമതിയോടെ മാത്രമേ ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ച് യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാവൂ എന്ന ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ പാര്‍ലമെന്റ് നടപടി. പാര്‍ലമെന്റ് അനുമതി വേണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാലും ഇതിനായി സര്‍ക്കാരിന് ബുദ്ധിമുട്ടേണ്ടിവരില്ല എന്ന വ്യക്തമായ സൂചനയാണ് ഭരണപ്രതിപക്ഷ സഹകരണം നല്‍കുന്നത്.

ബ്രെക്‌സിറ്റ് സംബന്ധിച്ച എല്ലാ പദ്ധതികളും സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഇവ സൂക്ഷ്മമായി പരിശോധിക്കാനുള്ള ഉത്തരവാദിത്തം പാര്‍ലമെന്റിനാണെന്നും വിശദമാക്കുന്ന പ്രമേയമായിരുന്നു പ്രതിപക്ഷം അവതരിപ്പിച്ചത്. 373 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രമേയം പാസായത്. ഇത്തരമൊരു പ്രമേയം പ്രതിപക്ഷം കൊണ്ടുവരുന്നു എന്നറിഞ്ഞപ്പോള്‍തന്നെ ഇതു ചര്‍ച്ചചെയ്യാനും വോട്ടെടുപ്പ് നടത്താനും സര്‍ക്കാര്‍ തയാറാവുകയായിരുന്നു. ഒപ്പം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ മാര്‍ച്ചില്‍ ആരംഭിക്കാനുള്ള നീക്കത്തിന് അനുമതി നല്‍കണമെന്ന ഭേദഗതി പ്രമേയവും സര്‍ക്കാര്‍ മുന്നോട്ടു വച്ചു. ഇതിനോടു സഹകരിക്കാന്‍ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി തയാറായതോടെ ബ്രെക്‌സിറ്റില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള യോജിപ്പിന് തുടക്കമായി. 372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സര്‍ക്കാര്‍ ഭേദഗതി പ്രമേയം പാസായത്

പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ ഭരണകക്ഷിയിലെ നാല്‍പതോളം എംപിമാര്‍ പിന്തുണച്ചേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് ഇതോടൊപ്പം ഭേദഗതി പ്രമേയം കൂടി അവതരിപ്പിച്ച്, രണ്ടും പാസാക്കി, പ്രധാനമന്ത്രി തെരേസ മേയ് പ്രതിപക്ഷത്തെയും ബ്രക്‌സിറ്റ് വിരുദ്ധരെയും ഒരുപോലെ വെട്ടിലാക്കിയത്. ഹിതപരിശോധനയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജനങ്ങളെടുത്ത തീരുമാനത്തിനെതിരേ നില്‍ക്കാന്‍ ഒരിക്കലും ജനപ്രതിനിധികള്‍ തയാറാകില്ലെന്ന വ്യക്തമായ സന്ദേശമാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ വാദം പുരോഗമിക്കുന്നതിനിടെ പാര്‍ലമെന്റില്‍നിന്നും ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി അടുത്തമാസം ആദ്യമാണ് ഇക്കാര്യത്തില്‍ വിധിപറയാനിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ബ്രക്‌സിറ്റ്: ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റ് അനുമതി”

  1. I quite like looking through a post that can make men and
    women think. Also, many thanks for permitting me to comment!

  2. Katrina says:

    Article writing is also a fun, if you know afterward you
    can write or else it is complicated to write.

Comments are closed.

Top
x