കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 900ലേറെ സ്ത്രീകളെയാണു പുരുഷന്മാര്‍ കൊലപ്പെടുത്തിയത്. വിശദമായ കണക്കെടുപ്പിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ലണ്ടന്‍: ബ്രിട്ടനില്‍ സ്ത്രീകള്‍ക്കെതിരേ പുരുഷന്മാര്‍ നടത്തുന്ന അതിക്രമങ്ങള്‍ ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 900ലേറെ സ്ത്രീകളെയാണു പുരുഷന്മാര്‍ കൊലപ്പെടുത്തിയത്. വിശദമായ കണക്കെടുപ്പിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ‘നിയ’ എന്ന ചാരിറ്റി സംഘടനയാണു പഠനം (ഫെമിസൈഡ് സെന്‍സസ്) നടത്തിയത്.
2009നും 2015നും ഇടയില്‍ 936 സ്ത്രീകളെയാണു പുരുഷന്മാര്‍ കൊലപ്പെടുത്തിയത്. ഇതില്‍ 598 പേരുടെ (64 ശതമാനം) ജീവനെടുത്തത് ഇപ്പോഴത്തെ പങ്കാളിയോ മുന്‍ പങ്കാളിയോ ആണ്. 75 പേരെ മക്കളാണു കൊന്നത്. പകുതിയോളം പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത് കത്തികൊണ്ടുള്ള ആക്രമണത്തിലാണ്. 290 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത് ഗൃഹാന്തരീക്ഷത്തില്‍ വച്ചു തന്നെയാണെന്നും പഠനം സൂചിപ്പിക്കുന്നു.
വിവാഹമോചനത്തിനു ശേഷം സ്ത്രീകളുടെ ജീവനു കടുത്ത ഭീഷണിയാണു നേരിടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നിലൊന്നു സ്ത്രീകളും വിവാഹമോചനം കഴിഞ്ഞ് 12 മാസത്തിനുള്ളിലാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണു വിലയിരുത്തല്‍. ഈ കാലയളവില്‍ കൊല്ലപ്പെട്ട 149 സ്ത്രീകളും 66 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Great article, just what I was looking for.