Currency

ബ്രിട്ടീഷ് എയര്‍വേസ് മസ്‌കത്തിലേക്ക് സര്‍വിസ് നടത്തില്ല

സ്വന്തം ലേഖകന്‍Saturday, August 19, 2017 8:47 am

ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദോഹ വഴി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക്‌ചെയ്ത് നല്‍കുന്നുണ്ട്. അതേസമയം ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും തിരികെ നല്‍കും.

മസ്‌കത്ത്: ഈ മാസം 23 വരെ മസ്‌കത്തിലേക്കുള്ള സര്‍വിസ് ഉണ്ടായിരിക്കില്ലെന്ന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദോഹ വഴി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക്‌ചെയ്ത് നല്‍കുന്നുണ്ട്. അതേസമയം ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും തിരികെ നല്‍കും.

ആഗസ്റ്റ് 24 മുതല്‍ സര്‍വിസുകള്‍ സാധാരണ ഗതിയില്‍ നടത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് ഒമാനില്‍ നിന്ന് നേരിട്ടുള്ള സര്‍വിസ് ആരംഭിച്ചത്. നേരത്തേ അബൂദബി വഴി ഒമ്പത് മണിക്കൂറും 45 മിനിറ്റും എടുത്തിരുന്ന യാത്രയ്ക്ക് ഇപ്പോള്‍ ഏഴു മണിക്കൂറും 15 മിനിറ്റുമാണ് എടുക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x