Currency

യുകെയില്‍ ക്രിസ്മസ് തിരക്കിനിടെ ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, December 12, 2016 3:09 pm

ഹൈസ്ട്രീറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ക്രിസ്മസ് തിരക്കിനിടെ ആളുകള്‍ പതിവില്ലാത്ത വിധം ഒന്നിച്ച് കൂടുന്ന അവസരത്തില്‍ ആക്രമണങ്ങള്‍ നടത്താനൊരുങ്ങുന്നുവെന്നാണ് എംഐ5 ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

ലണ്ടന്‍: യുകെയിലെ പൊതുസ്ഥലങ്ങളില്‍ ഐഎസ്‌ഐഎസ് ഭീകരാക്രമണങ്ങള്‍ നടത്താനൊരുങ്ങുന്നതായി മുന്നറിയിപ്പ്. ഹൈസ്ട്രീറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ക്രിസ്മസ് തിരക്കിനിടെ ആളുകള്‍ പതിവില്ലാത്ത വിധം ഒന്നിച്ച് കൂടുന്ന അവസരത്തില്‍ ആക്രമണങ്ങള്‍ നടത്താനൊരുങ്ങുന്നുവെന്നാണ് എംഐ5 ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മെയിന്‍ലാന്‍ഡ് ബ്രിട്ടനിലാണ് ഇസ്ലാമിക് സ്റ്റേറ്റ് വലിയ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് സൂചന. അപ്രതീക്ഷിതമായ രീതിയിലുള്ള ആക്രമണഭീഷണിയാണ് മെയിന്‍ലാന്‍ഡ് യുകെയ്ക്ക് നേരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് എംഐ5 ചീഫായ അലെക്‌സ് യംഗര്‍ പറഞ്ഞു. സൈബര്‍ ആക്രമണം പോലുള്ള ഒന്നിലധികം ഭീഷണികളുണ്ടെന്നും അദ്ദേഹം പറയുന്നു.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 200ല്‍ അധികം അണ്ടര്‍കവര്‍ എസ്എഎസ് സൈനികരെയാണ് വിവിധ ഷോപ്പിംഗ് സെന്ററുകളിലും ഹൈസ്ട്രീറ്റുകളിലും നിയോഗിച്ചിരിക്കുന്നത്. എസ്എഎസ് കമാന്‍ഡര്‍മാര്‍ക്കുള്ള അവധി റദ്ദാക്കിയിട്ടുണ്ട്. കമാന്‍ഡര്‍മാര്‍ പോലിസുമായി ചേര്‍ന്ന് കൗണ്ടര്‍ ടെറര്‍ സര്‍വയലന്‍സ് ഓപ്പറേഷനില്‍ സജീവമായിരിക്കുകയാണ്. എംഐ5ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജോയിന്റ് ടെറ്റിസം അനലൈസിസ് സെന്റര്‍ അടുത്തിടെ പുറപ്പെടുവിച്ച മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹോം ഓഫീസ് ഒഫീഷ്യലുകള്‍ ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ക്ക് ഉത്തരവിട്ടിരിക്കുന്നത്.

ഏതാനും മാസങ്ങളായി ബ്രിട്ടന്‍ ഐഎസ്‌ഐഎസ് ആക്രമണ ഭീഷണിയിലാണുള്ളത്. തുടര്‍ന്ന് പതിവിലധികം സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനപ്പെട്ട നഗരങ്ങളിലും മറ്റും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇറാഖിലും സിറിയയിലും ഐഎസ്‌ഐഎസിനെതിരെ പോരാടാന്‍ ബ്രിട്ടന്‍ സേനയെ അയച്ചതിനെ തുടര്‍ന്ന് ബ്രിട്ടന് നേരെ കനത്ത ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌പെഷ്യല്‍ ഫോഴ്‌സസ് സൈനികര്‍ പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

2013 മുതല്‍ ഇന്റലിജന്‍സ്, സെക്യൂരിറ്റി സര്‍വീസുകള്‍ 12 ഭീകരാക്രമണ നീക്കങ്ങളെ അട്ടിമറിച്ചിരുന്നു. അവയെല്ലാം ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ആസൂത്രണം ചെയ്തവയായിരുന്നു. യുകെയില്‍ തദ്ദേശീയരായ 3000ത്തോളം ഇസ്ലാമിക് ഭീകരരുണ്ടെന്നാണ് എംഐ5 ചീഫായ ആന്‍ഡ്രൂ പാര്‍ക്കര്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “യുകെയില്‍ ക്രിസ്മസ് തിരക്കിനിടെ ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്”

  1. My relatives every time say that I am killing my time here at web,
    however I know I am getting know-how every
    day by reading such pleasant articles.

  2. Bob says:

    I all the time used to study post in news papers but now as I am
    a user of internet thus from now I am using net for
    content, thanks to web.

  3. Fantastic post however I was wondering if you could write a litte more on this topic?
    I’d be very grateful if you could elaborate a little bit further.
    Appreciate it!

  4. You really make it seem so easy with your presentation but
    I find this topic to be really something that I think I would
    never understand. It seems too complex and extremely broad for me.
    I’m looking forward for your next post, I’ll try to get the hang of it!

  5. I know this if off topic but I’m looking into starting my own weblog and was
    curious what all is needed to get set up? I’m assuming having
    a blog like yours would cost a pretty penny? I’m not very web smart so I’m not 100% positive.
    Any tips or advice would be greatly appreciated.

    Thanks

Comments are closed.

Top
x