Currency

ഖത്തറില്‍ സ്‌റ്റേഡിയ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ബ്രിട്ടീഷ് പൗരന്‍ മരിച്ചു

സ്വന്തം ലേഖകന്‍Saturday, January 21, 2017 3:19 pm

ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനായുള്ള ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ബ്രിട്ടീഷ് പൗരന്‍ മരിച്ചു. സ്റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്.

ദോഹ: ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനായുള്ള ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ബ്രിട്ടീഷ് പൗരന്‍ മരിച്ചു. സ്റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും വിശദവിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്. ബെല്‍ജിയം കമ്പനിയായ ബെസിക്‌സ് പ്രാദേശിക കമ്പനിയായ മിഡ്മാക് കോണ്‍ട്രാക്റ്രിംഗുമായി ചേര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x