
ലണ്ടന്‍: സ്റ്റുഡന്റ് വിസാ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്റ്റുഡന്റ് വിസയുടെ എണ്ണം പകുതിയായി ചുരുങ്ങും. ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു കനത്ത തിരിച്ചടിയാകുന്ന തരത്തിലാണ് പുതിയ നിയമം. നിലവില്‍ മൂന്നുലക്ഷത്തോളം സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് 1,70,000 ആക്കി വെട്ടിച്ചുരുക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. രാജ്യാന്തര വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഒക്‌ടോബറില്‍ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യോഗത്തില്‍ ഹോം സെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കിയിരുന്നു.
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് യുകെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുമെന്ന് സര്‍വകലാശാല മേധാവിമാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതേ ഗുണനിലവാരത്തില്‍ കോഴ്‌സുകള്‍ ലഭ്യമാണെന്നിരിക്കെ എന്തിനാണ് ബ്രിട്ടനിലേക്കു കുട്ടികള്‍ വരുന്നതെന്നാണു സര്‍ക്കാരിന്റെ ചോദ്യം. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഏറ്റവുമധികം കുട്ടികള്‍ ബ്രിട്ടനില്‍ ഉപരിപഠനത്തിന് എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ജൂണ്‍ 2015നും 2016നും ഇടയില്‍ 10.664 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളാണ് അംഗീകരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളെ കുടിയേറ്റക്കാരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തിയപ്പോള്‍ സ്റ്റുഡന്റ് വീസാ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. കൂടുതല്‍ സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം തകര്‍ക്കുന്നുവെന്നാണു സര്‍ക്കാരിന്റെ നിലപാട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I am not sure where you are getting your info, but great topic.
I needs to spend some time learning more or understanding
more. Thanks for fantastic information I was looking for this info for my mission.
Hey I know this is off topic but I was wondering if you knew of any widgets I could add to my blog that automatically tweet my newest twitter
updates. I’ve been looking for a plug-in like this for quite some time and
was hoping maybe you would have some experience with something like this.
Please let me know if you run into anything. I truly enjoy reading your blog
and I look forward to your new updates.
Howdy! I just wish to offer you a big thumbs up for your excellent info you’ve got right here on this post.
I’ll be coming back to your site for more soon.
Hi there to every one, it’s really a fastidious for me to
go to see this web page, it contains priceless Information.
I believe this is among the so much vital info for me.
And i’m glad reading your article. However want to observation on some normal things,
The web site style is great, the articles is
really nice : D. Just right job, cheers