Currency

പുതുവര്‍ഷത്തില്‍ ദോഹയില്‍ എസി ബസ് കാത്തിരിപ്പു കേന്ദ്രം തുറക്കും

സ്വന്തം ലേഖകന്‍Sunday, January 1, 2017 10:15 am

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഹാളുകളുണ്ട്. 25 വീതം സീറ്റുകളാണ് ഇരു വിശ്രമ ഹാളുകളിലും സജ്ജീകരിച്ചിട്ടുള്ളത്. അത്രയും പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്.

ദോഹ: ദോഹയില്‍ ബസ് യാത്രക്കാര്‍ക്കായി ദോഹ സ്റ്റേഷനില്‍ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം ഇന്ന് തുറക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഹാളുകളുണ്ട്. 25 വീതം സീറ്റുകളാണ് ഇരു വിശ്രമ ഹാളുകളിലും സജ്ജീകരിച്ചിട്ടുള്ളത്. അത്രയും പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്.

ചൂട് കാലത്ത് ദോഹ ബസ് സ്‌റ്റേഷനിലെ തുറന്ന വിശ്രമ കേന്ദ്രത്തിലെ കാത്തിരിപ്പ് യാത്രക്കാര്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിച്ചിരുന്നു. ചില സമയത്ത് ബസുകള്‍ക്ക് വേണ്ടി അര മണിക്കൂറോളം കാത്തിരിക്കേണ്ടി വരാറുണ്ട്. പുതിയ കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ ഈ പ്രശ്‌നത്തിന് വലിയൊരു അളവോളം പരിഹാരമാകും. ബസ് സ്റ്റോപ്പുകളിലും എയര്‍ കണ്ടീഷന്‍ വേണമെന്ന് ദീര്‍ഘകാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യവും അധികൃതര്‍ പരിഗണിക്കുന്നതായാണ് സൂചന. പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികളുടെ ഭാഗമാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x