
മത്ര: മത്ര സൂഖിലെ കടകള്‍ക്കുള്ളിലും പുറത്തും കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. മസ്‌കത്ത് നഗരസഭ അധികൃതരാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
കടകളിലോ സൂഖിലോ ഉണ്ടാകുന്ന മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രധാന തെളിവായി കാമറയിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കാനും കുറ്റവാളികളെ കണ്ടെത്താനും സാധിക്കുമെന്നതിനാല്‍ പുതിയ നിര്‍ദ്ദേശം വ്യാപാരികള്‍ക്കും അനുഗ്രഹമാണ്. കൂടാതെ നിരയായി കടകളുള്ള സൂഖില്‍വെച്ച് വാങ്ങുന്ന സാധനങ്ങള്‍ മാറ്റിവാങ്ങാനായി ഉപഭോക്താക്കള്‍ വരുമ്പോള്‍ വാങ്ങിയ സ്ഥാപനം ഏതെന്ന് മനസ്സിലാകാതെ ഏതെങ്കിലും കടയില്‍ കയറി മാറ്റിത്തരാന്‍ ആവശ്യപ്പെടുന്നത് വഴിയുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇത് ഉപകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.