Currency

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കാന്‍ ദോഹ നഗരസഭയുടെ ക്യാംപെയ്ന്‍

സ്വന്തം ലേഖകന്‍Sunday, June 30, 2019 3:07 pm

ദോഹ: പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കാന്‍ ദോഹ നഗരസഭയുടെ ക്യാംപെയ്ന്‍ ഇന്നു തുടങ്ങും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്ന കമ്മിറ്റിയുടെ പങ്കാളിത്തത്തോടെയാണ് ക്യാംപെയ്ന്‍ നടത്തുന്നത്. ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നഗരസഭ പരിസ്ഥിതി മന്ത്രാലയം അതാത് നഗരസഭകളുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 2ാം പാദത്തില്‍ മദീനത്ത് ഖലീഫ, ഉം ഗുവെയ്ലി, അല്‍ഖോര്‍, അല്‍ ഷമാല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒട്ടേറെ വാഹനങ്ങള്‍ നീക്കിയിരുന്നു. ദോഹ നഗരസഭ പരിധിക്കുള്ളില്‍ നിന്ന് 419 വാഹനങ്ങള്‍ നീക്കി. പൊതുശുചിത്വ നിയമം സംബന്ധിച്ച ബോധവല്‍ക്കരണങ്ങവും മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചു. 184 എന്ന കോള്‍ സെന്റര്‍ നമ്പറിലോ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്സൈറ്റ് എന്നിവയിലൂടെയോ അറിയിക്കണം. കൂടാതെ വാഹനം നീക്കം ചെയ്യുന്ന കമ്മിറ്റിയെ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 വരെ 33 23 8885 എന്ന നമ്പറില്‍ നേരിട്ടും വിളിച്ചറിയിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x