രാജ്യാന്തര സര്‍വീസുകള്‍ യാത്രാ തീയതിക്ക് 14 ദിവസം മുമ്പും ആഭ്യന്തര സര്‍വീസുകള്‍ ഏഴു ദിവസം മുമ്പും റദ്ദാക്കിയാല്‍ ടിക്കറ്റ് തുക മുഴുവനായും യാത്രക്കാര്‍ക്ക് ലഭിക്കും. സര്‍വീസ് റദ്ദാക്കുമ്പോള്‍ ഇത്രയും തുക വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
റിയാദ്: യാത്രാ തീയതിക്ക് മുന്‍പ് സര്‍വീസ് റദ്ദാക്കിയാല്‍ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനിലെ ഉപഭോക്തൃ സംരക്ഷണ വിദഗ്ധന്‍ ആദില്‍ അല്‍ യമാനി പറഞ്ഞു. രാജ്യാന്തര സര്‍വീസുകള്‍ യാത്രാ തീയതിക്ക് 14 ദിവസം മുമ്പും ആഭ്യന്തര സര്‍വീസുകള്‍ ഏഴു ദിവസം മുമ്പും റദ്ദാക്കിയാല്‍ ടിക്കറ്റ് തുക മുഴുവനായും യാത്രക്കാര്‍ക്ക് ലഭിക്കും. സര്‍വീസ് റദ്ദാക്കുമ്പോള്‍ ഇത്രയും തുക വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വ്യക്തമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്. വിവിധ വിമാന കമ്പനികളിലെ ടിക്കറ്റ് വ്യവസ്ഥകള്‍ വ്യത്യാസ്ഥമാണെന്നതിനാല്‍ ടിക്കറ്റ് വാങ്ങുന്നതിന് മുമ്പായി യാത്രക്കാര്‍ വ്യവസ്ഥകള്‍ വായിച്ചു മനസിലാക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ ശരിയാണെന്ന് യാത്രക്കാര്‍ ഉറപ്പ് വരുത്തണം. വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് പിഴ നല്‍കേണ്ടി വരും.
ലഗേജ് നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനായി ബാഗേജിലുള്ള വിലപിടിച്ച വസ്തുക്കളെ കുറിച്ച് വിമാനത്തില്‍ കയറുന്നതിന് മുമ്പ് പ്രത്യേക ഫോറത്തില്‍ യാത്രക്കാര്‍ വെളിപ്പെടുത്തണം. പരാതികള്‍ 800 1168 888 എന്ന നമ്പറില്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തില്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.