
ദോഹ: കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ഖത്തര്‍. റോഡ് യാത്രയില്‍ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മുതിര്‍ന്നവരെ പോലെ തന്നെ പിഞ്ചുകുട്ടികള്‍ക്കും കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനാണ് ഭരണകൂടം ഒരുങ്ങുന്നത്. മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരെ പോലെ തന്നെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്.
ഇതിന്റെ ആദ്യ പടിയായി പൊതു ജനാരോഗ്യമന്ത്രാലയം ബോധവത്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു. കാര്‍ യാത്രക്കിടെ കുഞ്ഞുങ്ങളുടെ കാര്യത്തിലുണ്ടാകുന്ന അശ്രദ്ധ വിളിച്ചുവരുത്തുന്ന അപകടങ്ങളെ കുറിച്ച് രക്ഷിതാക്കളെ ഉണര്‍ത്തുകയും കുഞ്ഞുങ്ങളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഒപ്പമുള്ളവരെ ജാഗരൂകരാക്കുകയും ചെയ്യുകയാണ് ബോധവത്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, കോണോകോ ഫിലിപ്സ് ആന്റ് സലേ കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് പൊതുജനാരോഗ്യ മന്ത്രാലയം ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.