Currency

ഒമാനില്‍ കാര്‍ഗോ നിരക്കുകള്‍ കുറച്ചു

സ്വന്തം ലേഖകന്‍Thursday, October 26, 2017 4:18 pm

കിലോക്ക് 1.400 റിയാലാണ് പുതുക്കിയ നിരക്ക്. നിരക്കിളവ് പ്രാബല്ല്യത്തില്‍ വന്നു. സാധനങ്ങള്‍ക്കുള്ള ഐ.ജി.എസ്.ടിയില്‍ അയ്യായിരം രൂപ വരെയുള്ള സാധനങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച അറിയിപ്പ് 13നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

മസ്‌കത്ത്: ഒമാനില്‍ കാര്‍ഗോ നിരക്കുകള്‍ കുറച്ചു. വിദേശത്ത് നിന്ന് അയയ്ക്കുന്ന 5000 രൂപ വരെയുള്ള സാധനങ്ങളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് നിരക്കുകള്‍ കുറക്കാന്‍ തീരുമാനിച്ചതെന്ന് ഒമാനിലെ കാര്‍ഗോ ഏജന്റുമാരുടെ കൂട്ടായ്മ അറിയിച്ചു.

കിലോക്ക് 1.400 റിയാലാണ് പുതുക്കിയ നിരക്ക്. നിരക്കിളവ് പ്രാബല്ല്യത്തില്‍ വന്നു. സാധനങ്ങള്‍ക്കുള്ള ഐ.ജി.എസ്.ടിയില്‍ അയ്യായിരം രൂപ വരെയുള്ള സാധനങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച അറിയിപ്പ് 13നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന് മുകളില്‍ മൂല്ല്യമുള്ള സാധനങ്ങള്‍ക്ക് 28 ശതമാനം ഐ.ജി.എസ്.ടി, പത്ത് ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, മൂന്ന് ശതമാനം സെസ് എന്നിങ്ങനെ നേരത്തേ പ്രഖ്യാപിച്ച നികുതി നിരക്ക് നല്‍കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x