Currency

ഖത്തറില്‍ താമസക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം കരുതണം

സ്വന്തം ലേഖകന്‍Tuesday, February 14, 2017 3:19 pm

ദോഹ: രാജ്യത്തെ താമസക്കാര്‍ എപ്പോഴും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. തിരിച്ചറിയലിന്റെയും താമസത്തിന്റെയും ഔദ്യോഗിക രേഖ ഇത് മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിനകത്തോ പുറത്തോ വച്ചോ ഇത് നഷ്ടമായാല്‍ ഇക്കാര്യം പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റിനെ അറിയിക്കുകയും പകരം വേറെ കാര്‍ഡ് സ്വന്തമാക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്. അതേസമയം രാജ്യത്തിന് പുറത്തുവെച്ച് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടമാകുന്നവര്‍ക്ക് രാജ്യത്തേക്ക് തിരിച്ച് വരവ് ദുഷ്‌കരമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x