
ദോഹ: സ്‌കൂള്‍ ബാഗിന്റെ അമിതഭാരം മൂലം പുറം, കഴുത്ത്, തോള്‍ വേദനയ്ക്കു ചികില്‍സ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ധര്‍. 13-14 പ്രായക്കാരാണ് ചികില്‍സ തേടിയെത്തുന്നവരിലേറെയുമെന്ന് എച്ച്എംസി ഓര്‍ത്തോപീഡിക് ആന്‍ഡ് സ്‌പൈന്‍ സര്‍ജറി അസോഷ്യേറ്റ് കണ്‍സല്‍റ്റന്റ് ഡോ. ഒമര്‍ അല്‍നോറി പറയുന്നു.
സ്‌കൂള്‍ ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10- 15 ശതമാനത്തില്‍ അധികമാകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ബാഗിന്റെ ഭാരം ഇതിലധികമാവുമ്പോഴാണ് കുട്ടികളില്‍ നടുവിനും സന്ധികള്‍ക്കും വേദനയുണ്ടാകുന്നത്. അതതു ദിവസത്തെ പുസ്തകങ്ങള്‍ മാത്രം കൊണ്ടുപോവുക, ഭാരം കുറഞ്ഞ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ബാഗ് ഉപയോഗിക്കുക, തോള്‍ മുതല്‍ അരക്കെട്ടുവരെ മാത്രം നീളമുള്ള ബാഗ് ഉപയോഗിക്കുക, ബാഗിന്റെ സ്ട്രാപ്പുകള്‍ ഇരുതോളിലുമായി ഇടുക തുടങ്ങിയവയാണ് ഇതിനുള്ള പ്രായോഗിക പരിഹാരമെന്ന് ഡോ. ഒമര്‍ പറഞ്ഞു.
അരക്കെട്ടിനു താഴേക്കു തൂങ്ങിക്കിടക്കാത്ത വിധം സ്ട്രാപ്പുകള്‍ മുറുക്കിയിടണം. നടുവേദനയുള്ള കുട്ടികള്‍ക്കു ട്രോളി ബാഗാണ് ഉചിതം. എന്നാല്‍ പല സ്‌കൂളുകളും സുരക്ഷാ കാരണങ്ങളാല്‍ ഇത് അനുവദിക്കാറില്ല. കുട്ടികള്‍ സ്ട്രാപ്പില്‍ ചവിട്ടിവീഴാനും ബസില്‍ കയറ്റാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് കാരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.