നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഒറ്റ- ഇരട്ട പദ്ധതി വീണ്ടും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഡിസംബര്‍ 31നു മുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി (അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യ) വ്യക്തമാക്കിയിട്ടുണ്ട്. 2018 ജനുവരി ഒന്നുമുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.
എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ വേഗംനല്‍കാന്‍ സഹായിക്കുന്നതാണ് പുതിയ വെബ്സൈറ്റ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടയില്‍ സമയപരിധികഴിഞ്ഞ് ലോഗ് ഔട്ടാകുന്ന പ്രശ്നം ഇതോടെ പരിഹരിക്കും.
വിവിധ പദ്ധതികള്‍ക്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി 2018 മാര്‍ച്ച് 31വരെയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
രാജധാനി എക്സ്പ്രസില്‍ എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്കാണ് ഇതിനുള്ള അവസരം. ഇതിന് വേണ്ടിയുളള നടപടികള്‍ റെയില്‍വേ ബോര്‍ഡ് ആരംഭിച്ചു. യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക നല്കിയാല് മതിയാകും.
നോട്ടുനിരോധനത്തിന് ശേഷമുള്ള മൂന്ന് മാസത്തില്‍ 500 ശതമാനത്തിലേറെ വര്‍ദ്ധനവാണ് ഉണ്ടായത്. 2016 നവംബറില്‍ 26.66 കോടി ഡോളറാണ് ഇന്ത്യക്കാര്‍ വിദേശത്ത് ചെലവിട്ടത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 581 ശതമാനം വര്‍ദ്ധനവാണ് ഇത്.
പദ്ധതിയ്ക്ക് കീഴില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയാണുള്ളത്.
ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാസമയം കുറയ്ക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. 500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചത്. പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വന്നേക്കും.
ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് 2017 ജൂണ്‍ 1ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിര്‍ദ്ദേശിക്കുന്നത്. പുതിയ അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാന്‍ നമ്പറും വേണമെന്നും ഈ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.
70 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജ് യാത്ര അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്ന് നഖ്വി അറിയിച്ചു. അതേസമയം തുടര്‍ച്ചയായ അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവരെ നറുക്കെടുപ്പിലൂടെയല്ലാതെ പരിഗണിക്കില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.