എക്സ്പ്രസ്, മെയില്‍ ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ചാണ് നിരക്കു വര്‍ധന കൊണ്ടുവന്നിരിക്കുന്നത്. നവംബര്‍ ഒന്നിന് നിലവില്‍വന്ന പുതിയ ട്രെയിന്‍ സമയ പട്ടികയിലാണ് 48 ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 20 ലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. പുകമഞ്ഞു മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
സ്പൈസ് ജെറ്റ് കഴിഞ്ഞദിവസം ക്യാന്സലേഷന് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 3000 രൂപയും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 3500 രൂപയും ക്യാന്സലേഷന് ചാര്‍ജ് ഈടാക്കുമെന്നാണ് സ്പൈസ് ജെറ്റ് അറിയിച്ചിരിക്കുന്നത്. ഇതുവരെ യഥാക്രമം 2205ഉം 2500ഉം ആയിരുന്നു സ്പൈസ് ജെറ്റ് ക്യാന്സലേഷന് ഫീസായി ഈടാക്കിയിരുന്നത്.
ഹജ്ജ് സബ്സിഡി എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഹജ്ജ് നയം പുറത്തിറക്കുമ്പോള്‍ അന്തിമ തീരുമാനമറിയാമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
ഇനി മുതല്‍ മാസം 12 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒക്ടോബര്‍ 26 മുതലാണ് ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഒരുമാസം ഒരു ലോഗിന്‍ അക്കൗണ്ടില്‍ നിന്ന് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 12 ആയി ഉയര്‍ത്തിയത്.
ആഭ്യന്തര സര്‍വീസുകളുടെ സമയനിഷ്ഠയുടെ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) കാര്യത്തില്‍ ബംഗളൂരു ഒന്നാമതാണ്. മറ്റു സര്‍വീസുകളുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളുമായി നേരിയ വ്യത്യാസമേ ഉള്ളൂ. സെപ്റ്റംബര്‍വരെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുതിയ മൊബൈല്‍ കണക്ഷന് എടുക്കാനും ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
റണ്‍വേ ആവശ്യമില്ലാത്ത ഇത്തരം വിമാനങ്ങള്‍ കരയിലോ കടലിലോ എവിടെ വേണമെങ്കിലും ഇറക്കാവുന്നതാണ്. 400മില്യണ്‍ ഡോളറിന്റെതാണ് കരാര്‍. ഇന്ത്യയില്‍ വിമാനത്താവളങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ എയര്‍പോര്‍ട്ടുകളില്ലാത്തിടത്തും വിമാനമിറക്കുന്നതിനാണ് ഇത്തരമൊരു സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും അഞ്ച് മുതല്‍ നാല് മണിക്കൂര്‍ വരെയാണ് വ്യത്യാസം വരുത്തുന്നത്. ഗളൂരു-കച്ചേഗുഡ (17605) ട്രെയിന്റെ യാത്രാസമയത്തിലാണ് ഏറ്റവും കൂടുതല്‍ കുറവ് വന്നത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റിന്റെ കുറവ്.
ആധാര്‍ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കാനും അംഗീകൃത ബാങ്ക്, പോസ്റ്റ് ഓഫിസ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധികാരം നല്കാന് തീരുമാനം.