നിലവിലുള്ള 20 രൂപ നോട്ടുകള്‍ക്കു സമാനമായ നോട്ടുകളാണ് ആര്‍ബിഐ പുറത്തിറക്കുന്നത്. നോട്ടിന്റെ നമ്പര്‍ പാനലില്‍ ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പിനൊപ്പം ഇംഗ്ലീഷില്‍ എസ് എന്ന അക്ഷരംകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതെന്നാണു സൂചന.
ദുബായില്‍നിന്നു 186 യാത്രക്കാരുമായി എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 നമ്പര്‍ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. വിമാനം ഇടിച്ച് റണ്‍വേയിലെ ഏതാനും ഗൈഡിങ് ലൈറ്റുകള്‍ തകര്‍ന്നു.
വിമാനത്തിന്റെ ടര്‍ബൈന്‍ ബ്ലേഡുകള് കേടായെന്നും എന്‍ജിനകത്തുനിന്ന് പുക ഉയരുന്നുണ്ടായിരുന്നുവെന്നും റാഞ്ചി ബിര്‍സ മുണ്ട വിമാനത്താവള അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി.
ആറ് കോച്ചുകളിലായി ഡെമു ട്രെയിനില്‍ 300 വാട്ട് ഉത്പാദിപ്പിക്കുന്ന 16 സൗരോര്‍ജ്ജ പാനലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 54 ലക്ഷം രൂപ ചെലവിലാണ് സൗരോര്‍ജ്ജ പാനലുകള്‍ നിര്‍മ്മിച്ചത്. ലോകത്ത് തന്നെ ഇതാദ്യമായാണ് റെയില്‍വെ ഗ്രിഡുകളായി സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നതും.
എയര്‍ ഇന്ത്യയുടെ എക്കണോമി ക്ലാസില്‍ യാത്രക്കാര്‍ക്ക് മാംസാഹാരം നല്‍കേണ്ടെന്ന് തീരുമാനം. ആഭ്യന്തര സര്‍വ്വീസിലാണ് മാംസം നല്‍കുന്നത് വിലക്കിയിരിക്കുന്നത്. ജൂണ്‍ പകുതിയോടു കൂടിയാണ് യാത്രക്കാര്‍ക്ക് മത്സ്യ മാംസാഹാരം വിതരണം ചെയ്യുന്നത് നിര്‍ത്തിയത്.
ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്.
വിദേശപൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിയിരുന്ന PIO കാർഡുകൾ OCI കാർഡാക്കി മാറ്റാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി
പ്രധാന സ്റ്റേഷനുകളില്‍ ടോക്കണ്‍ കൗണ്ടറുകളിലും കസ്റ്റമര്‍ കെയര്‍ സെന്ററുകളിലും ഇത്തരം കോഡുകള്‍ പ്രദര്‍ശിപ്പിക്കും. ഇപ്പോള്‍ രാജീവ് ചൗക്ക്, രാജേന്ദ്ര പ്ലേസ്, സീലംപൂര്‍, പീതംപുര, നെഹ്റു പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.
ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് അപേക്ഷാഫോം പുറത്തിറക്കി. ഒരു പേജുള്ള അപേക്ഷാഫോമാണ് പുറത്തിറക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍, എസ്.എം.എസ് സൗകര്യങ്ങള്‍ക്ക് പുറമെയാണ് അപേക്ഷാഫോം.
കേന്ദ്ര മന്ത്രിസഭയാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ എയര്‍ ഇന്ത്യക്ക് 52000 കോടി കടബാധ്യതയുണ്ടെന്നാണ് നീതി ആയോഗിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നീതി ആയോഗാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തത്.