സര്‍ക്കാര്‍ കോളജുകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ ലാപ്ടോപ്പുകള് സൗജന്യമായി നല്‍കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍, എന്‍ജിനീയറിങ്-ഫസ്റ്റ് ഗ്രേഡ്, പോളിടെക്നിക്ക് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സമീപ ഭാവിയില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി മാര്‍ക്കറ്റായി മാറുമെന്നാണ് ബംഗളൂരുവില്‍ നിന്നുള്ള ഐ.ടി വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ ഐ.ടി മേഖലയില്‍ 2017 ല്‍ മാത്രം 17,000 ലധികം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്.
ഇംഗ്ലീഷില്‍ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ തര്ജമയായിരിക്കും മറ്റു ഭാഷകളില്‍ ലഭ്യമാക്കുക. ഈ വര്‍ഷം നടത്തിയ പരീക്ഷയില്‍ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളേക്കാള് പ്രയാസമായിരുന്നു പ്രാദേശിക ഭാഷകളിലേതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വിമാനങ്ങളില്‍ ഹിന്ദി പത്രങ്ങളും മാസികകളും ലഭ്യമാക്കിയിരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വിമാനകമ്പനികൾക്കു നിർദേശം നൽകി
കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. ഇതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
സൗദിയില്‍ നിരോധിച്ച വസ്തുക്കളൊന്നും യാത്രയില്‍ കരുതരുതെന്നാണ് നിര്‍ദ്ദേശം. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുത്. ആഭിചാര പ്രയോഗവുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും കയ്യില്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഇനി മുതല്‍ പ്രവാസി ക്ഷേമ ഫണ്ടുകളുടെ വിനിയോഗത്തിനു മൂന്നു പ്രധാന മേഖലകളുണ്ടാകും. പ്രവാസി ഇന്ത്യക്കാര്‍ക്കു ദുരിത സമയങ്ങളില്‍ സഹായം ലഭ്യമാക്കുക, പ്രവാസി സമൂഹക്ഷേമ പരിപാടികള്‍ നടപ്പാക്കുക, കോണ്‍സുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ മേഖലകളില്‍ ഊന്നിയാവും ഫണ്ട് വിനിയോഗം.
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഹജജ് തീര്‍ഥാടകര്‍ ഇന്നു മുതല്‍ പുണ്യഭൂമിയില്‍ എത്തി തുടങ്ങും. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നിന് ഗോവയില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഇന്ത്യന്‍ സഘം മദീനയിലെത്തും. രണ്ടായിരത്തി ഇരുനൂറ്റി അറുപത് ഇന്ത്യന്‍ ഹാജിമാരാണ് ഇന്ന് പ്രവാചക നഗരിയിലെത്തുക.
പട്ടികയില്‍ ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) ആണ് പട്ടിക പുറത്തുവിട്ടത്. ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട പട്ടികയാണ് തയാറാക്കിയത്.
വോട്ടവകാശത്തിന് വേണ്ടി നടക്കുന്ന നിയമപോരാട്ടം ലക്ഷ്യം കാണുന്നതിന്റെ സന്തോഷത്തിലാണ് പലരും. കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി വേഗത്തിലാക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാവുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.