ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാസമയം കുറയ്ക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. 500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചത്. പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വന്നേക്കും.
ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് 2017 ജൂണ്‍ 1ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിര്‍ദ്ദേശിക്കുന്നത്. പുതിയ അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാന്‍ നമ്പറും വേണമെന്നും ഈ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.
70 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജ് യാത്ര അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്ന് നഖ്വി അറിയിച്ചു. അതേസമയം തുടര്‍ച്ചയായ അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവരെ നറുക്കെടുപ്പിലൂടെയല്ലാതെ പരിഗണിക്കില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനവും വിമാനത്താവളത്തില്‍ സ്ഥാപിക്കാനാണ് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (BIAL) തീരുമാനം. 2018 ഡിസംബറോടുകൂടി സംവിധാനം പൂര്‍ണമാകും.
ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിന് ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. വിമാനങ്ങളില്‍ നല്കുന്ന ഭക്ഷണത്തിന് സമാനമായ ചാറില്ലാത്ത വിഭവങ്ങള്‍ ട്രെയിനില്‍ നല്കുന്ന കാര്യം റെയില്‍വേ പരിഗണിച്ചുവരികയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആറ് ബാങ്കുകളുടെ നിലവിലുള്ള ചെക്കുകളുടെ കാലാവധി നീട്ടി. ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. തുടര്‍ന്നുണ്ടാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഇടപാടുകാരും പുതിയ ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷ നല്‍കണം.
സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട പഞ്ചാബ് സ്വദേശിനിക്കാണ് സഹായവുമായി സുഷമാ സ്വരാജ് എത്തിയത്.
എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാര്‍ നടപ്പാക്കുക, വിപണി നിയന്ത്രണചട്ടത്തിനുകീഴിലുള്ള ന്യായരഹിത പിഴകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 27 മുതല്‍ ദേശീയതലത്തില്‍ അനിശ്ചിതകാല സമരം നടത്തും.
മലിനീകരണം തടയുക ലക്ഷ്യമിട്ട് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വില്പന ഇത്തവണയും നിരോധിച്ചിരിക്കുകയാണ് സുപ്രീം കോടതി. നവംബര്‍ ഒന്നു വരെയാണ് നിരോധനം.
ഉല്പാദനത്തില് ഒന്നാം സ്ഥാനത്തുനില്ക്കുന്ന സൗദിയും ഇന്ത്യയും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കവാടമായി ഇന്ത്യയിലെ ഓഫീസ് പ്രവര്‍ത്തിക്കുമെന്നും അരാംകോ എക്സിക്യൂട്ടീവ് പ്രസിഡന്റ് അമീന് അന്നാസിര്‍ പറഞ്ഞു.