നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാനാകും.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനമാണ് ഹംഗറിക്ക് മുകളില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. എ.ഐ.171 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വേര്‍പെട്ടത്.
പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലാഭത്തിലെത്തിയെന്നും 2015-16 സാമ്പത്തിക വര്‍ഷം 105 കോടി ലാഭം നേടിയെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ വാദം. അതേസമയം നഷ്ടം കണക്കാതെയാണ് ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം 321.4 കോടിയാണെന്നും സിഎജി പറയുന്നു.
പണയം വെക്കുന്ന സ്വര്ണത്തിന്മേല് 20,000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കരുതെന്ന് ആര്‍ബിഐ. ഇത് സംബന്ധിച്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്കി. 20,000 രൂപയ്ക്ക് മുകളിലുള്ള തുകകള്‍ വായപയായി നല്കുമ്പോള് ഇനി മുതല്‍ ചെക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നത്.
സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രസവാവധി ആറുമാസമാക്കിക്കൊണ്ടുള്ള നിയമഭേദഗഗതിയാണ് ലോക്സഭ പാസാക്കിയത്. നേരത്തെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. നിലവില്‍ പ്രസവാവധി മൂന്നുമാസമായിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പോക്സോ നിയമപ്രകാരമുള്ള കേസുകള്‍ക്കാണ് കോടതി വിധി ബാധകം. ഇത്തരം കേസുകളില്‍ ഇരകളുടെ പേരും ഇരയെ തിരിച്ചറിയാന്‍ ഇടയാക്കുന്ന മറ്റു വിവരങ്ങളും കോടതിയുടെ അനുവാദമില്ലാതെ പൊലീസ് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു.
പുതിയതായി ഇറക്കുന്ന പത്ത രൂപാ നോട്ടുകളില്‍ നിലവിലുള്ള നോട്ടില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നും ആര്‍ബിഐ അറിയിച്ചു. പ്രിന്റിങ് വര്‍ഷം, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് എന്നിവയാണ് പുതിയ നോട്ടിന്റെ പ്രധാനമാറ്റങ്ങളെന്നും ആര്‍ബിഐ വിശദീകരിച്ചു.
രാജ്യത്ത് 9,000 അനാഥാലയങ്ങളിലായി ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. അതേസമയം സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ കാണാതാവുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ പിന്തുടരാനും കണ്ടെത്താനും ആധാര്‍ എളുപ്പമാകുമെന്നും മേനക ഗാന്ധി പറഞ്ഞു
ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റിലേയ്ക്ക് പണമിടുന്നതിന് പേ ടിഎം ഫീസ് ഏര്‍പ്പെടുത്തി. രണ്ട് ശതമാനം ഫീസാണ് പേ ടിഎം ഈടാക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേയ്ക്ക് പണമിട്ട് തിരിച്ച് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് വ്യാപകമായിതിനെതുടര്ന്നാണ് ഫീസ് ഈടാക്കാനുള്ള തീരുമാനം.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം നല്കുന്ന പദ്ധതിയില്‍ ഇനി മുതല്‍ സൗജന്യ പാചക വാതക കണക്ഷന് അപേക്ഷിക്കണമെങ്കില്‍ മെയ് 31നകം ആധാര്‍ രജിസ്ട്രേഷന് നടത്തിയിരിക്കണം.