ജീവിത പങ്കാളികളെ കണ്ടെത്തുന്നതിനായി അംഗപരിമിതര്‍ക്ക് പേരും വയസും ഒപ്പം ഫോട്ടോയും നല്കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ പരിശോധനക്ക് ശേഷമാണ് ആപ്പില്‍ അംഗത്വം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കാഴ്ചയില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീയിലാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്.
മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000വും അര്‍ധ നഗരങ്ങളില്‍ 2000വും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ് എസ്ബിഐ മിനിമം ബാലന്‍സായി വേണ്ടത്. ഈ തുക അക്കൗണ്ടുകളില്‍ ഇല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്ന് നേരത്തെ എസ്ബിഐ അറിയിച്ചിരുന്നു.
ഇന്ത്യയിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വൻ വർധനയുമായി വിമാനകമ്പനികള്‍.
188 യാത്രക്കാരുമായി യാത്ര ആരംഭിച്ച എസ്ജി 192 വിമാനമാണ് പാതിവഴിയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിന്റെ മുന്‍വശത്തെ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധം കോക്പിറ്റിലും എത്തിയതോടെ ഹൈദരാബാദില്‍ വിമാനം ഇറക്കിയശേഷം ശുചിമുറിയും കോക്പിറ്റും വൃത്തിയാക്കി യാത്ര തുടരുകയായിരുന്നു.
വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ട്രെയിന്‍ വീലുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ തേടുകയാണ് റെയില്‍വേ. കോച്ചുകളിലെയും ട്രാക്കുകളിലെയും അറ്റകുറ്റപ്പണിയും അപകടസാധ്യതകളും കൃത്യസമയത്ത് കണ്ടെത്താന്‍ സഹായിക്കുന്ന രീതിയിലുള്ള സെന്‍സര്‍ ഘടിപ്പിക്കാനാണ് ഉദ്ദേശ്യം.
തടവുകാരന് ജയിലില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ വന്നുകാണാന്‍ സാധ്യതയുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരും ബന്ധവും എഴുതിക്കൊടുക്കണം. ജയിലില്‍ സൂക്ഷിക്കേണ്ട ഈ രേഖയനുസരിച്ച് മാത്രമേ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടുള്ളൂ.
മെട്രോനഗരങ്ങളില്‍ 5000 രൂപയാണ് മിനിമം ബാലന്‍സായി കാണേണ്ട കുറഞ്ഞ തുക. നഗരങ്ങളില്‍ 3000 രൂപയും അര്ധനഗരങ്ങളില് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് അക്കൗണ്ടില്‍ വേണ്ടത്. അതേസമയം പിഴ ഈടാക്കുന്നത് മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാണ്.
ഉച്ചഭക്ഷണം വേണ്ട സ്കൂള്‍കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം.
അനധികൃതമായ ടിക്കറ്റ് ബുക്കിങ്ങും തട്ടിപ്പുകളും തടയുന്നതിനാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തേയ്ക്ക് മുതിര്‍ന്ന പൗരന്മാര്ക്കുള്ള കണ്സഷന് ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. ഏപ്രില്‍ ഒന്നു മുതലാണ് ഇത് നടപ്പിലാക്കുക.
10 നോട്ടുകള്‍ വരെ കൈവശം വെയ്ക്കുന്നതിന് തടസമില്ല. ഇതില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമായി മാറി. എന്നാല്‍ ഗവേഷണം പോലുള്ള ആവശ്യങ്ങള്‍ക്കായി 25 നോട്ടുകള്‍ വരെ ഒരാള്‍ക്ക് കൈവശം വെയ്ക്കാം. ഇതിന് മുകളില്‍ നോട്ടുകള്‍ ഒരാളുടെ കൈയ്യിലുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.