സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം.
ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാണ്. അവ ബാങ്കുകളിലും എ.ടി.എമ്മുകളിലും കൃത്യമായി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിവരുന്നു.
കണക്കില്‍ പെടാത്ത പണമുള്ളവര്‍ക്ക് നിക്ഷേപം നടത്തുന്നതിനായി ഗരീബ് കല്യാണ്‍ യോജന എന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.
കറന്‍സിരഹിത സമൂഹമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മറ്റ് സുരക്ഷിതമായ ഇടപാടുകള്‍ നടത്തുന്നതിന് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും. ദിവസവേതനം അടക്കമുള്ള കാര്യങ്ങള്‍ ബാങ്കുകള്‍ വഴിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
വിവിധ കേസുകളില്‍ പെട്ട് വിചാരണ നേരിടാതെ രാജ്യംവിട്ട കുറ്റവാളികളെയാണ് തിരിച്ചെത്തിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. സമീപകാലത്ത് രാജ്യം വിടുന്ന പ്രതികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആണ്-പെണ് വിഭാഗത്തിന് ഒപ്പം മൂന്നാം ലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി ടിക്കറ്റ് ഫോമുകള്‍ പരിഷകരിക്കാൻ ഇന്ത്യൻ റേയിൽവേ തീരുമാനിച്ചു.
സർക്കാറിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ട്. ഈ പണത്തിനു വേണ്ടിയാണു പലരും വന്ധ്യംകരണത്തിനു തയ്യാറാകുന്നത്.
വിവാഹേതര ബന്ധത്തെ എപ്പോഴും ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നും എന്നാല്‍ വിവാഹമോചനത്തിനുള്ള കാരണമാകാമെന്നും സുപ്രീം കോടതി പറഞ്ഞു.
അസാധുവാക്കിയവയ്ക്ക് പകരം നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തത് മൂലമുള്ള പണ ദൗര്‍ലഭ്യം രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍, ശമ്പളം പണമായി നല്‍കാനാവില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത അസാധുവായ നോട്ടുകളുടെ നിക്ഷേപത്തിന് അതിന്റെ 50 ശതമാനം (പകുതി തുക) നികുതി ഈടാക്കാന്‍ നിര്‍ദേശം. 25 ശതമാനം തുക നാലുവര്‍ഷത്തേക്ക് മരവിപ്പിക്കാനും (ലോക് ഇന്‍ പീരിയഡ്) വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിക്ഷേപത്തിന്റെ ഉറവിടം സ്വയം വെളിപ്പെടുത്താതിരിക്കുകയും ആദായനികുതിവകുപ്പ് പിന്നീട് കണ്ടുപിടിക്കുകയും ചെയ്താല്‍ നികുതിയും പിഴയുമടക്കം അതിന്റെ 90 ശതമാനം സര്‍ക്കാരിലേക്ക് പോകും. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതിനിയമം ഭേദഗതിചെയ്യും. ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30 […]