ന്യൂഡൽഹി: ബാങ്കിൽ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിവാരം 24,000 രൂപ എന്ന പരിധി ഈ തുകയ്ക്ക് ബാധകമാവില്ല. എന്നാൽ എടിഎം വഴി പിൻവലിക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. നിക്ഷേപിച്ച തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ […]
നികുതി വെട്ടിപ്പുകാരുടെ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നു ചൂണ്ടിക്കാട്ടി ഒരു മാസത്തിനിടെ 20ഓളം അപേക്ഷകളാണ് ഇന്ത്യ സ്വിറ്റ്സര്‍ലന്‍ഡിന് അയച്ചത്.
അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും.
നോട്ട് നിരോധനത്തെ തുടര്‍ന്നാണ് രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ നിക്ഷേപത്തില്‍ ഉയര്‍ച്ച ഉണ്ടായത്. 32,631 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്.
അഞ്ച് മുഖ്യമന്ത്രിമാരാണ് സമതിയിലെ അംഗങ്ങള്‍. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അധ്യക്ഷന്‍.
അഴിമതി തടയുക, കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതു നടപ്പാക്കിയ രീതി ശരിയായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ബസു വ്യക്തമാക്കി
പൂനെയിലെ യോര്വാഡയിലാണ് അന്തര്‍ജലീയ ഉത്സവം നടക്കുന്നത്. നീന്താന്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരു പോലെ ഇവിടെ സമയം ചിലവഴിക്കാം. മത്സരങ്ങളില്‍ പങ്കെടുക്കാം.
വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ക്ക് 30% നികുതിയും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ക്ക് 10% പിഴയും ഈടാക്കുന്നതാണ് പുതിയ ഭേദഗതി. 33% സര്‍ചാര്‍ജും ഈടാക്കാന്‍ ശിപാര്‍ശയുണ്ട്.
വിദേശനാണ്യ വിനിമയ വിദഗ്ധരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അറിയിച്ചു.