ഭര്ത്താക്കന്മാരെ തല്ലാനായി ഇവര്‍ ചെരുപ്പ്, ബെല്‍റ്റ്, വീട്ടുപകരണങ്ങള്‍ എന്നിവയൊക്കെ ഉപയോഗിക്കാറുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സുരക്ഷാ പാളിച്ചയെ തുടർന്ന് രാജ്യവ്യാപകമായി 32 ലക്ഷം എടിഎം കാര്‍ഡുകള്‍ വിവിധ ബാങ്കുകൾ ബ്ലോക്ക് ചെയ്തു. കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി.
ന്യൂഡൽഹി: പ്രവാസി വോട്ട് സംബന്ധിച്ച വിഷയത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സർവ്വേ നടത്തുന്നു. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തെ സംബന്ധിച്ച് വിവരശേഖരണം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ‘അന്താരാഷ്ട്ര തിരഞ്ഞെടുപ്പു വിദ്യാഭ്യാസ സമ്മേളനം’ ആരംഭിച്ചിട്ടുമുണ്ട്. ഇതോടൊപ്പം വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി വിവിധ പദ്ധതികൾ സംഘടിപ്പിക്കുമെന്ന് ഉപതിരഞ്ഞെടുപ്പു കമ്മിഷണര്‍ ഉമേഷ് സിൻഹ അറിയിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ വോട്ടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കും മുഖ്യചര്‍ച്ച.
നവംബര്‍ 10 മുതല്‍ 12 വരെയാണ് കോൺഫറൻസ്. ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലാണ് കോൺഫറൻസ്
‘പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ്’ (പ്രജ) എന്ന പേരിൽ ഇറോം ഷർമിള പുതിയ പാർട്ടി പ്രഖ്യാപിച്ചു. തൗബാൽ, ഖുരൈ എന്നീ രണ്ടു മണ്ഡലങ്ങളിൽ ഇറോം ഷർമിള മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
2007 നു ശേഷം ആദ്യമായി എയർ ഇന്ത്യ ലാഭത്തിലായി. 2015-16 പ്രവർത്തന വർഷം 105 കോടി രൂപയാണ് എയർ ഇന്ത്യ ലാഭം നേടിയത്. വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ കുറവാണു എയർ ഇന്ത്യ ലാഭത്തിലെത്താനുള്ള പ്രധാന കാരണം. യാത്രക്കാരുടെ എണ്ണത്തിൽ നേരിയ വർധനവും കഴിഞ്ഞവർഷം ഉണ്ടായിട്ടുണ്ട്. പത്തു വർഷം മുൻപ് 2007 ലാണ് എയർ ഇന്ത്യയിൽ ഇന്ത്യൻ എയർലൈൻസ് ലയിച്ചതു. കഴിഞ്ഞ വർഷം പ്രവർത്തന ലാഭം നേടിയെങ്കിലും സഞ്ചിത നഷ്ടം 4000 കോടി രൂപയാണ്. ഇന്ധന വില ഉയരത്തിരുന്നാൽ […]
പാർലമെന്ററി കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രകൃതിരമണീയത ആവോളം കണ്ടാസ്വദിക്കാൻ അവസരം ഒരുക്കിക്കൊണ്ട് കശ്മീര്‍ താഴ്വരയിലെ ട്രെയിനിലാണ് ആദ്യഘട്ടത്തിൽ ഗ്ലാസ് കോച്ച് ഉള്‍പ്പെടുത്തുന്നത്.
മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാർക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തുന്നു. ജഡ്ജിമാർക്ക് ഇത്തരത്തിൽ നമ്പർ നൽകി ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഗാർഹിക പീഡനക്കേസുകളിൽ പ്രായപൂര്‍ത്തിയായ പുരുഷന് എന്ന വാക്ക് ഒഴിവാക്കി ഗാര്‍ഹികപീഡനനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായി സുപ്രീം കോടതി. ഗാര്‍ഹികപീഡന നിയമപ്രകാരം ഇനി ലിംഗ പ്രായഭേദമന്യേ ആരെയും വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.