അഞ്ച് ദിവസം നീണ്ട ഓൺലൈൻ ഷോപ്പിംഗ് മാമാങ്കം കഴിഞ്ഞപ്പോൾ ആമസോണിനെ പിന്തള്ളി ഫ്ലിപ്കാർട്ട് ഒന്നാം സ്ഥാനത്ത്.
കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നൽകുന്നു. നിയമ കമ്മീഷനാണ് ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
സർക്കാർ ഫണ്ടോ, സർക്കാർ സംവിധാനങ്ങളോ പൊതുസ്ഥലമോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രചരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി അതാത് പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കമ്മിഷന് കത്തെഴുതിയിട്ടുമുണ്ട്.
മുത്തലാഖിന് ഇന്ത്യയെ പോലെയുള്ള മതേതരത്വം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ സ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
ഇന്ത്യന്‍ വംശജര്‍, എന്‍.ആര്.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ മക്കള്‍ എന്നിവർക്ക് നൽകിവരുന്ന സ്കോളർഷിപ്പിനു ഇപ്പോൾ അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
എത്യോപ്യയിൽ 85 ശതമാനവും ചൈനയിൽ 77 ശതമാനവും തൊഴിൽ നഷ്ടത്തിന് വൈകാതെ യന്ത്രവൽക്കരണം കാരണമാകുമെന്ന് വേൾഡ് ബാങ്ക് പ്രസിഡന്റ് ജിം കിം പറഞ്ഞു.
ന്യൂഡൽഹി: പാചകവാതക (എൽ.പി.ജി) സബ്സിഡിയ്ക്ക് ആധാർ നമ്പർ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ്. പാചകവാതക കണക്ഷനുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടി നല്‍കിയിട്ടുമുണ്ട്. 20 ശതമാനം ഉപഭോക്താക്കൾ ഇനിയും കണക്ഷനുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുണ്ടെന്നാണ് സർക്കാർ കണക്ക്. ആധാർ കാർഡ് സർക്കാർ സേവനങ്ങൾക്ക് ഒന്നിനും നിർബന്ധമാക്കാൻ പാടില്ലെന്ന് 2015 മെയിലെ സുപ്രീംകോടതി ഉത്തരവ് നിലനിൽക്കവേയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 2.06 കോടി കുടുംബങ്ങൾക്കാണ് സബ്സിഡി […]
കബനി അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 500 ഘനയടി ജലമാണ് നിലവിൽ നൽകുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 50 കമ്പനികളിലെ കണക്കുകൾ പരിശോധിച്ചതിൽ 525 പരാതികളാണ് കഴിഞ്ഞ മാർച്ച് വരെ ലഭിച്ചത്. 111 കേസുകളുമായി വിപ്രോയാണ് മുന്നിൽ.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂങ് ഇന്ത്യയിൽ. ഒക്ടോബർ മൂന്ന് മുതൽ ഏഴ് വരെയുള്ള സന്ദർശനത്തിൽ ലീ സിയാന് ലൂങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.