168 നഗരങ്ങള്‍ പഠനവിധേയമാക്കിയെങ്കിലും ഒന്ന് പോലും ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന വായു ഗുണമേന്മ മാനദണ്ഡത്തിന് കീഴില്‍ വരുന്നില്ലെന്ന് ഗ്രീന്‍പീസ് വക്താക്കള്‍ വ്യക്തമാക്കി. പുകവലിക്ക് സമാനമായ മലിനമായ വായു ശ്വസിക്കുന്നത് കൊണ്ടാണ് 12 ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം മരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയാണ് മലിനീകരണം ഏറ്റവും കൂടുതല്‍ നേരിടുന്ന നഗരം.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം മൂലം വര്‍ഷം തോറും 12 ലക്ഷം പേര്‍ മരിക്കുന്നുവെന്ന് ഗ്രീന്‍പീസ് പഠന റിപ്പോര്‍ട്ട്. 168 നഗരങ്ങള്‍ പഠനവിധേയമാക്കിയെങ്കിലും ഒന്ന് പോലും ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന വായു ഗുണമേന്മ മാനദണ്ഡത്തിന് കീഴില്‍ വരുന്നില്ലെന്ന് ഗ്രീന്‍പീസ് വക്താക്കള്‍ വ്യക്തമാക്കി.
പുകവലിക്ക് സമാനമായ മലിനമായ വായു ശ്വസിക്കുന്നത് കൊണ്ടാണ് 12 ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം മരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയാണ് മലിനീകരണം ഏറ്റവും കൂടുതല്‍ നേരിടുന്ന നഗരം. ഗാസിയാബാദ്, അലഹബാദ്, ബറേലി, ഫരീദാബാദ്, ആള്‍വാര്‍, ജാരിയ, റാഞ്ചി, കാണ്‍പൂര്‍, പാറ്റ്‌ന തുടങ്ങിയ നഗരങ്ങളാണ് ഡല്‍ഹിക്ക് തൊട്ടു പിന്നില്‍ നില്‍ക്കുന്നത്.
രാജ്യ പുരോഗതിക്ക് എത്രത്തോളം പ്രധാന്യം നല്‍കുന്നുവോ അത്ര തന്നെ വായു മലിനീകരണം കുറയ്ക്കുന്നതിനും പ്രാധാന്യം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.